CINEMA

‘ഗോപി  സുന്ദർ  വന്നതിനുശേഷമാണ്  സുരേഷ്  മാറി  താമസിക്കാൻ  തുടങ്ങിയത്’; മറുപടിയുമായി അമൃത സുരേഷിന്റെ അമ്മ


ഗായിക അമൃത സുരേഷിന്റെ പിതാവ് സുരേഷിനെ കുടുംബം വൃദ്ധസദനത്തിൽ ഉപേക്ഷിച്ചതായുള്ള ചർച്ചകൾ അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. വിഷയത്തെ അഭിസംബോധന ചെയ്ത് അമൃതയും സഹോദരി അഭിരാമിയും സമൂഹമാദ്ധ്യമത്തിൽ സംസാരിക്കുകയും ചെയ്തു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് അമൃതയുടെ അമ്മ ലൈല. ‘ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് 16 വർഷമായി. അമൃതയുടെ അച്ഛൻ 96 വയസുള്ള കിളവനായിരുന്നില്ല. മരിക്കുമ്പോൾ 62 വയസ് മാത്രമായിരുന്നു പ്രായം. സ്വതന്ത്രമായി ജീവിക്കുകയായിരുന്നു അദ്ദേഹത്തിനിഷ്ടം. മക്കൾക്ക് അച്ഛനെന്നാൽ ജീവനായിരുന്നു.ഗോപി സുന്ദർ വന്നതിനുശേഷമാണ് സുരേഷ് മാറി താമസിക്കാൻ തുടങ്ങിയത് എന്നൊക്കെ കേട്ടു. അതൊന്നുമല്ല കാരണം. ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ അച്ഛന്റെ വീഡിയോകൾ ഞാൻതന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. മക്കൾ ഹാപ്പിയായിരിക്കണമെന്നാഗ്രഹിക്കുന്ന അച്ഛനായിരുന്നു അദ്ദേഹം. ആരുടെയും സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാറില്ല. ആ മനുഷ്യന്റെ ആത്മാവ് സമാധാനത്തോടെ ഇരുന്നോട്ടെ. ഒരു സത്യവും അറിയാതെയാണ് ആളുകൾ കമന്റ് ചെയ്യുന്നത്.


Source link

Related Articles

Back to top button