ഗ്ലോക്കോമ: കാഴ്ചയുടെ നിശബ്ദ കൊലയാളി

ഇന്ത്യയിൽ അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. നമ്മുടെ രാജ്യത്ത് ഏതാണ്ട് 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ട് എന്നത് ആശങ്കാജനകമാണ്. എല്ലാ വർഷവും മാർച്ച് മാസം ഗ്ലോക്കോമ അവബോധ മാസമായി ആചരിക്കുന്നു. ഈ നിശബ്ദ രോഗത്തെപ്പറ്റി അവബോധരാകേണ്ടത് അനിവാര്യമാണ്.
Normal IOP 10 – 21mmHg ആണ്. ഈ അളവ് കൂടുന്നതനുസരിച്ച് ഒപ്റ്റിക് നാഡിയെ പ്രതികൂലമായി ബാധിക്കുകയും അതുമൂലം കാഴ്ച നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്. ഗ്ലോക്കോമ രോഗം മൂര്‍ച്ഛിക്കുമ്പോൾ കാഴ്ച നഷ്ടമാകുന്ന ഘട്ടം വരെ മറ്റു പ്രത്യേക ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.
ഓപ്പൺ ആംഗിൾ ഗ്ലോക്കോമ അല്ലെങ്കിൽ പ്രൈമറി ഓപ്പൺ ആംഗിൾ ഗ്ലോക്കോമയാണ് ഏറ്റവും സാധാരണയായി കാണുന്നത്. ഇൻട്രാ ഓക്യുലർ പ്രഷർ വർദ്ധിക്കുന്നത് മൂലം കണ്ണിലെ ദ്രാവകം ശരിയായി ഒഴുകിപ്പോകാന്‍ കഴിയാതെ വരുന്നതാണ് ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയ്ക്ക് കാരണമാകുന്നത്. ഈ ദ്രാവകം അടിഞ്ഞുകൂടുന്നത് കാരണം കണ്ണിന്റെ മര്‍ദ്ദം ഉയരുന്നു, ഇത് ഒപ്റ്റിക് നാഡിക്ക് തകരാറുണ്ടാക്കുന്നു. കാലക്രമേണ, ഈ രോഗം ഭേദമാകാന്‍ സാധിക്കാത്ത വിധം കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ കാലതാമസം ഉണ്ടാകുന്നതിനാല്‍ ചികിത്സ വൈകാന്‍ സാദ്ധ്യതയുണ്ട്.
Source link



