LIFESTYLE NEW

1000 കിലോമീറ്റർ വരെ ഒരൊറ്റ കുതിപ്പിൽ ഓടും, ഓഫ് റോഡ് യാത്രക്കും കെങ്കേമൻ, ദീപാവലിക്ക് ഇന്ത്യൻ നിരത്തുകളിൽ ഈ താരമെത്തും


.news-body p a {width: auto;float: none;}

സ്‌ക്വയേർഡ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഹണികോമ്പ് പാറ്റേൺ ഗ്രില്ല്, മസ്‌കുലാർ ലുക്കിൽ ബോക്‌സി ഡിസൈനിൽ ഒരുഗ്രൻ മിഡ് സൈസ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ വരികയാണ്. ജെഎസ്‌ഡബ്ളിയു മോട്ടോഴ്‌സിന്റെ ആദ്യ എസ്‌യുവിയായ ജെറ്റോർ T2 ആകും വൈകാതെ ഇന്ത്യയിൽ വരിക. ഇതിന്റെ ഡിസൈൻ പേറ്റന്റിന് ഇന്ത്യ അംഗീകാരം നൽകിയിട്ടുണ്ട്. ജെറ്റോറിന്റെ മാതൃകമ്പനി ചെറി ഓട്ടോമൊബൈൽ 2025 ഡിസംബറിൽ പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചിരുന്നു. ഫെബ്രുവരി 27ന് അംഗീകാരം ലഭിച്ചു.

ബോക്‌സി ഡിസൈനും മസ്‌കുലാർ ലുക്കുമുള്ള ഈ എസ്‌യുവിയുട മാതൃക മാത്രമാണ് പുറത്തുവന്നത്. മറ്റ് പ്രത്യേകതകൾ ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. സിറ്റി റൈഡിനും ഓഫ്റോഡ് യാത്രകൾക്കും ഏറ്റവും ഉചിതമാകും ജെറ്റോർ T2 എന്നാണ് കരുതുന്നത്. ഇന്ത്യയിൽ തന്നെയാകും ഈ വാഹനം നിർമ്മിക്കുക. ജെഎസ്‌ഡബ്ളിയുവിന്റെ മഹാരാഷ്‌ട്ര ഛത്രപതി സംഭാജി നഗറിലെ പ്ളാന്റിലാകും നിർമ്മാണം.ഇതുവഴി ഇന്ത്യയിൽ വലിയ അളവിൽ വാഹനത്തിന്റെ വില ഉയരാതിരിക്കാൻ ഇടയാകും.

ഇന്ത്യയിൽ ജെഎസ്‌ഡബ്ളിയു ഹൈബ്രിഡ് പതിപ്പാകും ഇറക്കുക. ജെറ്റോര്‍ T2 i-DM ഹൈബ്രിഡ് പതിപ്പ് അന്താരാഷ്‌ട്ര വിപണിയിൽ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും 26.7 kWh ബാറ്ററി പായ്‌ക്കുമാണ്. ഇതിന് ഏകദേശം 139 കിലോമീറ്റർ ഇലക്ട്രിക് റേഞ്ചും 1000 കിലോമീറ്ററോളും സംയോജിത റെയ്‌ഞ്ചും വിദേശ‌നാടുകളിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

മുൻഭാഗത്ത് സ്‌ക്വയേർഡ് എൽഇ‌ഡി ഹെ‌ഡ്‌ലൈറ്റുകൾ, ഹണി‌കോമ്പ് പാറ്റേൺ ഗ്രിൽ, ഡോറുകളിൽ ഒ‌ആർവിഎം ഘടിപ്പിച്ചിട്ടുണ്ട് ശക്തമായ ബമ്പറും റൂഫ് റെയിലിംഗും വലിയ അലോയ്‌ വീലുകളുമാണ് ജെറ്റോറിനുണ്ടാകുക. ആഗോള തലത്തിലെ മോഡലിന് 381 എച്ച്‌പി പവറും 610 എൻഎം ടോർക്കുമാണുള്ളത്. ഇന്ത്യയിൽ ധാരാളം പ്രീമിയം ഫീച്ചറുകൾ ഉണ്ടാകാമെന്നാണ് സൂചന.

ഈ വർഷം ദീപാവലി ഉത്സവക്കാലത്ത് ജെറ്റോർ T2 ഇന്ത്യൻ വിപണിയിൽ എത്തിച്ചേരും എന്നുതന്നെയാണ് കരുതുന്നത്. വൈകാതെ വാഹനത്തിന്റെ പുത്തൻ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടേക്കും എന്നാണ് സൂചന.


Source link

Related Articles

Back to top button