NEWS
പത്തുവയസുകാരിയെ 70കാരൻ പീഡിപ്പിച്ച ദൃശ്യം ഫോണിൽ പകർത്തി; വിവരം മറച്ചുവെച്ച 46കാരൻ അറസ്റ്റിൽ

മലപ്പുറം∙ പത്തുവയസ്സുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിലായി. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് (46) വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതേ പ്രദേശവാസിയായ മുരുകാലയം വിജയകുമാർ എന്ന എഴുപതുകാരനാണ് കുട്ടിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. കളിപ്പാട്ടങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് വീടിന് സമീപത്തെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി വിജയകുമാർ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിജയകുമാർ കുട്ടിയുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട നൗഫൽ, ഇവർക്ക് പിന്നാലെ രഹസ്യമായി എത്തുകയും സംഭവങ്ങൾ ഒളിച്ചിരുന്ന് മൊബൈലിൽ ചിത്രീകരിക്കുകയുമായിരുന്നു.




