NEWS
സ്വർണ വ്യാപാരിയെ കർണാടകയിൽ കൊള്ളയടിച്ചു; മോഷ്ടാക്കൾ എത്തിയത് കേരള റജിസ്ട്രേഷൻ വാഹനത്തിൽ

കണ്ണൂർ ∙ പയ്യന്നൂരിലെ സ്വർണ വ്യാപാരിയെ കർണാടകയിൽ കൊള്ളയടിച്ചതായി പരാതി. മംഗളൂരു സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് സംഭവം. പയ്യന്നൂരിൽ സ്വർണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസും കുടുംബവുമാണ് കവര്‍ച്ചയ്ക്ക് ഇരയായത്. മഹാരാഷ്ട്രയിലെ സാങ്ലിയിൽ സുഹൃത്തിന്റെ വീട്ടിൽ നടന്ന വിവാഹത്തില്‍ പങ്കെടുത്ത് പയ്യന്നൂരിലേക്ക് മടങ്ങവേ ഇന്ന് പുലർച്ചെ 2.15നാണ് സംഭവം. ബൈക്കംപാടി ജംക്ഷനിൽ എത്തിയപ്പോൾ കാറിലെത്തിയ ഏഴംഗ സംഘം, വികാസും കുടുംബവും സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി. തുടർന്ന് വികാസിന്റെ കാർ തട്ടിക്കൊണ്ടുപോയി. കാറിൽ ബാഗിലായി 22 ലക്ഷം രൂപയോളം വിലവരുന്ന 180 ഗ്രാം സ്വർണമുണ്ടായിരുന്നു. കൊള്ള സംഘം എത്തിയത് കേരള റജിസ്ട്രേഷൻ കാറുകളിലാണെന്നാണ് സൂചന. വികാസിന്റെ കാർ കണ്ടെത്താൻ സാധിച്ചില്ല. വികാസിന് സാങ്ലിയിലും സ്വർണക്കടയുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്നാണ് സൂറത്കൽ പൊലീസ് നൽകുന്ന വിവരം.
Source link


