NEWS
ഹോർട്ടി ലിക്കർ: അനുമതി തേടി ഫയൽ സർക്കാരിനു മുന്നിൽ; അപേക്ഷിച്ചത് പയ്യാവൂർ സഹകരണ ബാങ്ക്

തിരുവനന്തപുരം ∙ വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവു വിവാദം കത്തിനിൽക്കെ, അതിലും വീര്യമുള്ള ‘ഹോർട്ടി ലിക്കറിന്’ അനുമതി നൽകാനുള്ള ഫയൽ പുതിയ സർക്കാരിനു മുന്നിൽ. 20– 30 % വീര്യമുള്ള ഹോർട്ടി ലിക്കർ വിൽക്കുന്നതിന ു ലൈസൻസ് തേടി കണ്ണൂർ പയ്യാവൂരിലെ സർവീസ് സഹകരണ ബാങ്ക് നൽകിയ അപേക്ഷയാണ് എക്സൈസ് കമ്മിഷണർ മന്ത്രി എം.ലിജുവിനു വിട്ടത്. കഴിഞ്ഞ സർക്കാർ ചട്ടഭേദഗതി വരുത്തി അനുവദിച്ച ഹോർട്ടി ലിക്കറിന്റെ വിൽപനയ്ക്കുള്ള ആദ്യ അപേക്ഷയാണിത്. എന്നാൽ, പുതിയ സർക്കാരിന്റെ മദ്യനയം ഇതുവരെ തയാറായിട്ടില്ലെന്നതിനാൽ, കഴിഞ്ഞ സർക്കാരിന്റെ നയപ്രകാരമുള്ള അപേക്ഷയിൽ ഈ ഘട്ടത്തിൽ തീരുമാനമെടുക്കുമോ എന്ന സംശയവുമുണ്ട്.വീര്യംകുറഞ്ഞ മദ്യത്തിന് 120%, 175% എന്നിങ്ങനെയാണു വിൽപനനികുതിയിൽ ബജറ്റിൽ ഇളവു നൽകിയത്. എന്നാൽ, കൃഷിയുൽപന്നങ്ങളിൽനിന്നു നിർമിക്കുന്ന ഹോർട്ടി ലിക്കർ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റേതു പോലെ 251% നികുതിക്കു വിൽക്കാനാണു കഴിഞ്ഞ സർക്കാർ അനുവദിച്ചത്.
Source link


