AUTO

പുത്തൻ വണ്ടി ഇറക്കിയ അന്ന് തന്നെ അപകടം, ഇൻഷുറൻസ് കിട്ടിയില്ല; ഡീലർ 3 ലക്ഷം നഷ്ടപരിഹാരം നൽകണം!


ഷോറൂമില്‍ നിന്നും ഇറക്കിയ ആദ്യ ദിവസം തന്നെ അപകടത്തില്‍ പെട്ട മഹീന്ദ്ര എസ്‌യുവി ഉടമക്ക് വാഹന ഡീലര്‍ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് രാജസ്ഥാന്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. വാഹന ഉടമ വരുത്തിവെച്ച അപകടത്തിന് എന്തിന് ഡീലര്‍ നഷ്ടപരിഹാരം നല്‍കണം എന്നാണ് ചോദ്യമെങ്കില്‍ അതിനും വ്യക്തമായ ഉത്തരമുണ്ട്. ടെംപററി റജിസ്‌ട്രേഷന്‍ പോലും പൂര്‍ത്തിയാക്കാതെയാണ് വാഹന ഉടമക്ക് ഡീലര്‍ വാഹനം കൈമാറിയത്. ഇത് നിയമലംഘനമാണെന്ന് കാണിച്ചാണ് കമ്മീഷന്‍ ഉത്തരവിട്ടത്.1989ലെ കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിലെ 42ാം ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ഡീലര്‍ഷിപ്പ് നടത്തിയിരിക്കുന്നതെന്നാണ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്. താല്‍ക്കാലികമോ സ്ഥിരമായതോ ആയ റജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കാതെ ഒരു വാഹനവും ഷോറൂമില്‍ നിന്നും ഉപഭോക്താവിന് കൈമാറാന്‍ ഡീലര്‍മാര്‍ക്ക് നിയമപരമായ അധികാരമില്ലെന്നാണ് ഈ നിയമം പറയുന്നത്.സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗങ്ങളായ എകെ അഗര്‍വാള്‍, ആര്‍എന്‍ സരസ്വത് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസില്‍ വാദം കേട്ടത്. ഡീലര്‍ക്ക് പിഴ ചുമത്തിക്കൊണ്ട് നേരത്തെ ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയെ ശരിവെക്കുന്നതാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി.ആദ്യ ദിവസം തന്നെ അപകടം2016 നവംബര്‍ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഹനുമാന്‍ഗഢ് സ്വദേശി ശ്രാവണ്‍ റാം ജയ്പൂരിലെ ഡീലര്‍ഷിപ്പില്‍ നിന്നും ഏകദേശം ഏഴു ലക്ഷം രൂപക്കാണ് മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കിയത്. ഡെലിവറി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രക്കിടെ വലിയൊരു അപകടത്തില്‍ പെട്ട് വാഹനം തകര്‍ന്നുപോവുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും പുത്തന്‍ കാറിന് ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായി.കൈമലര്‍ത്തി ഇന്‍ഷൂറന്‍സ് കമ്പനി


Source link

Back to top button