NEWS

ഗാസ വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി; വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് ബിജെപി


ന്യൂഡൽഹി∙ ഗാസ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഒരു മാധ്യമത്തിലെ എഡിറ്റോറിയൽ ലേഖനത്തിലാണ് വിമർശനം. പലസ്തീന്റെ അവകാശങ്ങളേക്കാൾ ഇസ്രയേലുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനാണ് ഇന്ത്യ ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് അവർ ആരോപിച്ചു. എന്നാൽ, സോണിയ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിദേശനയത്തേക്കാൾ വോട്ട് ബാങ്കിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.ഗാസയിൽ പലസ്തീനികൾക്കെതിരെ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന യുഎൻ രാജ്യാന്തര അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് സോണിയ ഗാന്ധി തന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചു. ഗാസയിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ 20,000 ത്തിലധികം കുട്ടികൾ മരിക്കുകയും 44,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.പലസ്തീൻ വിഷയങ്ങളിൽ ഇന്ത്യ പലതവണ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മാനുഷിക സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. വെടിനിർത്തൽ പ്രമേയങ്ങളിൽ ഐക്യരാഷ്ട്രസഭയിൽ വോട്ട് ചെയ്തുകൊണ്ട് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പലസ്തീന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Source link

Back to top button