പദയാത്രയ്ക്ക് യു / എ സർട്ടിഫിക്കറ്റ്

1 മണിക്കൂർ 54 മിനിറ്റ് ദൈർഘ്യം
അനന്തരം, മതിലുകൾ, വിധേയൻ എന്നീ വിഖ്യാത ചിത്രങ്ങൾക്ക് ശേഷം വിശ്വപ്രസിദ്ധ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മഹാനടൻ മമ്മൂട്ടിയും ഒന്നിക്കുന്ന പദയാത്രയുടെ സെൻസറിംഗ് കഴിഞ്ഞു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന് U/A 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. 1 മണിക്കൂർ 53 മിനിറ്റ് 33 സെക്കന്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഡോക്ടർ ദേവദാസ് എന്ന കഥാപാത്രത്തെയാണ് പദയാത്രയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, ഗ്രേസ് ആന്റണി, അലൻസിയർ, അലിയാർ,മണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കാമറ -ഷഹ്നാദ് ജലാൽ, എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ, സംഗീതം – മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ-എസ്.ജോർജ്ജ്, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്. മമ്മൂട്ടിയുടെ അടുത്ത റിലീസായാണ് പദയാത്ര ഒരുങ്ങുന്നത്. റിലീസ് തീയിതി പ്രഖ്യാപിച്ചിട്ടില്ല.
Source link


