NEWS
മധുവിധു ആഘോഷിക്കാൻ ശ്രീലങ്കയിൽ പോയി; സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു

വേങ്ങര (മലപ്പുറം) ∙ മധുവിധു ആഘോഷിക്കാൻ പോയ നവവരൻ സ്കൂബ ഡൈവിങ്ങിനിടെ ശ്രീലങ്കയിലെ ട്രോങ്കോ മാലിയിൽ മരിച്ചു. പറപ്പൂർ ചേക്കാലി മാട് അഞ്ചു കണ്ടൻ കോയയുടെയും നസീദയുടെയും മകൻ മുഹമ്മദ് ഇർഫാൻ (28) ആണ് മരിച്ചത്. ഈ മാസം 8 ന് നിക്കാഹ് കഴിഞ്ഞ യുവാവ് ഭാര്യ ശിഫയ്ക്കും ബിസിനസ് പങ്കാളി കൊടുവള്ളി സ്വദേശി യുവാവിനും കുടുംബത്തിനും ഒപ്പമാണ് ശ്രീലങ്ക സന്ദർശിക്കാൻ പോയത്.ഹൃദയാഘാതമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. അരിക്കുളം ജുമാ മസ്ജിദിലാവും ഖബറടക്കം.
Source link


