NEWS

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു


തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. 2025ലെ പാളി കൈമാറ്റം സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ നല്‍കുന്നതിന് മുന്നോടിയായിട്ടാണ് പോറ്റിയെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തത്. 2019ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പോറ്റിലെ പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയായിരുന്നു എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍. 2025ല്‍ പാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സിലേക്കു കൊണ്ടുപോയ വിവരം ഹൈക്കോടതിയെയും സ്പെഷല്‍ കമ്മിഷണറെയും അറിയിക്കാതിരുന്നത് മുന്‍പ് നടത്തിയ തട്ടിപ്പു മറയ്ക്കാനാണോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉള്‍പ്പെടെയുള്ളവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. 2025ല്‍ പോറ്റിയുടെ കൈവശമല്ല പാളികള്‍ കൊടുത്തിവിട്ടതെന്നും ബന്ധപ്പെട്ട അധികാരികളുടെ സാന്നിധ്യത്തില്‍ വിഡിയോ ഉള്‍പ്പെടെ ചിത്രീകരിച്ചാണ് പാളികള്‍ ചെന്നൈയിലേക്കു കൊണ്ടുപോയതെന്നുമാണ് അന്നത്തെ ബോര്‍ഡിന്റെ വാദം. പക്ഷെ സ്വര്‍ണം പൂശലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെട്ടിരുന്നതിനാല്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പോറ്റിയെ വീണ്ടും ചോദ്യം ചെയ്തത്.


Source link

Back to top button