NEWS

പ്രവാസികളടക്കം 20 ലക്ഷത്തോളം മലയാളികളെ ബാധിച്ച് പശ്ചിമേഷ്യൻ പ്രതിസന്ധി; കേരളം ടോപ് 3ൽ


പത്തനംതിട്ട ∙ പശ്ചിമേഷ്യൻ യുദ്ധസാഹചര്യം മൂലം രാജ്യത്ത് ഏറ്റവുമധികം ജീവനോപാധികളും തൊഴിലും നഷ്ടപ്പെട്ട സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മൂന്നാമതെന്ന് രാജ്യാന്തര വികസന കൺസൽറ്റന്റ് സംഘടനയായ ഐപിഇ ഗ്ലോബൽ. ഹരിതാധിഷ്ടിത ഊർജ–ഭക്ഷ്യരീതികളിലേക്ക് വഴിമാറിയാൽ ഈ തൊഴിൽനഷ്ടം മൂലമുള്ള ആഘാതങ്ങളിൽ നിന്ന് ഒരു പരിധി വരെ കരകയറാനാവുമെന്നും പഠനം പറയുന്നു.  പ്രവാസികൾ ഉൾപ്പെടെ 15 മുതൽ 20 ലക്ഷം വരെ ആളുകളുടെ തൊഴിലിനെ നേരിട്ടും ഭാഗികമായും ഇറാൻ–ഇസ്രയേൽ സംഘർഷം ബാധിച്ചു. ജൈവകൃഷി, സൗരോർജം, ഹരിത ഹൈഡ്രജൻ ഇന്ധനം, കാർഷിക– ജൈവ ഇന്ധനം തുടങ്ങിയ സാധ്യതകളിലൂടെ നഷ്ടപ്പെട്ട അവസരങ്ങൾ തിരിച്ചു പിടിക്കാമെന്ന് ഐപിഇ ഗ്ലോബൽ എംഡി അശ്വജിത് സിങ് പറഞ്ഞു. 


Source link

Back to top button