NEWS

ക്രമസമാധാന പാലനത്തിന്റെ ജലമാർഗം! ജലപീരങ്കികൾ എങ്ങനെയാണ് ഉണ്ടായത്?


നമ്മുടെ നാട്ടിൽ സമരങ്ങളും പ്രക്ഷോഭങ്ങളുമൊക്കെ നടക്കുമ്പോൾ സാധാരണയായി ഒരുപകരണത്തിന്റെ പേര് ഉയർന്നുവരും…ജലപീരങ്കി അഥവാ വാട്ടർ കാനൺ. ഉയർന്ന മർദത്തിൽ ദൂരേക്ക് വെള്ളം ചീറ്റാൻ ശേഷിയുള്ള ശക്തമായ ഉപകരണങ്ങളാണ് ജലപീരങ്കികൾ. പൊലീസ് സേനകൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒന്നായാണ് ഇവയെ സാധാരണയായി കണക്കാക്കുന്നത്. എന്നാൽ ജലപീരങ്കികൾക്ക് അതിവിപുലമായ ചരിത്രമുണ്ട്. അഗ്നിരക്ഷാപ്രവർത്തനം, വ്യാവസായിക ശുചീകരണം, ഖനനം, ആഘോഷച്ചടങ്ങുകൾ എന്നിവയ്ക്കും ഇവ ഉപയോഗിക്കുന്നു.ജലപീരങ്കികളുടെ ഉത്ഭവം 18, 19 നൂറ്റാണ്ടുകളിലെ അഗ്നിരക്ഷാ ഉപകരണങ്ങളുടെ വികാസവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന പമ്പുകളിലും കുതിരവണ്ടികളിൽ ഘടിപ്പിച്ച ഫയർ എൻജിനുകളിലും, കത്തുന്ന കെട്ടിടങ്ങളിലേക്ക് ശക്തിയായി വെള്ളം ചീറ്റാൻ കഴിയുന്ന നോസിലുകൾ ഘടിപ്പിച്ചിരുന്നു. ആവിയന്ത്രങ്ങളും പിന്നീട് മോട്ടോർ ഘടിപ്പിച്ച പമ്പുകളും ലഭ്യമായതോടെ, കൂടുതൽ ദൂരത്തേക്ക് അതിശക്തമായി വെള്ളം ചീറ്റാൻ അഗ്നിരക്ഷാസേനയ്ക്ക് കഴിഞ്ഞു. ഈ കണ്ടുപിടുത്തങ്ങൾ ആധുനിക ജലപീരങ്കികൾക്ക് അടിത്തറ പാകി.ആധുനിക ജലപീരങ്കി വാഹനങ്ങൾ സങ്കീർണ യന്ത്രങ്ങളാണ്. ആയിരക്കണക്കിന് ലീറ്റർ വെള്ളം സംഭരിക്കാനും, രൂപകൽപന അനുസരിച്ച് 50 മീറ്ററിലധികം ദൂരത്തേക്ക് വെള്ളം ചീറ്റാനും ഇവയ്ക്കാകും. വിദേശത്തെ പല മോഡലുകളിലും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന നോസിലുകൾ, ബലപ്പെടുത്തിയ ക്യാബിനുകൾ, നിരീക്ഷണ ക്യാമറകൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയുമുണ്ട്.


Source link

Back to top button