AUTO
ജനപ്രിയ എസ്യുവിയുടെ വില കുറയും! ബ്രെസയ്ക്ക് പുതിയ എൻജിൻ മോഡലുമായി മാരുതി

കോംപാക്ട് എസ് യുവി വിഭാഗത്തിലെ ജനപ്രിയ മോഡലായ ബ്രെസയുടെ ഫേസ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. ഔദ്യോഗികമായി കമ്പനി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും മുഖം മിനുക്കിയ ബ്രെസയുടെ റോഡിലെ പരീക്ഷണ ഓട്ടങ്ങള്‍ക്കിടെ എടുത്ത ചിത്രങ്ങള്‍ പലപ്പോഴായി പുറത്തുവന്നു കഴിഞ്ഞു. എക്സ്റ്റീരിയര്‍ ലുക്കില്‍ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഫീച്ചറുകളിലും പവര്‍ട്രയിന്‍ ഓപ്ഷനുകളിലും മാറ്റങ്ങളോടെയാണ് ഫേസ്ലിഫ്റ്റഡ് ബ്രെസയുടെ വരവെന്നാണ് സൂചന. വരുന്ന ജൂലൈയില്‍ മുഖം മിനുക്കി എത്തുമെന്ന് പ്രതീക്ഷിക്കുന്ന ബ്രെസയുടെ പ്രധാന മാറ്റങ്ങള്‍ നോക്കാം.പുതിയ എന്‍ജിനൊപ്പം വിലയും കുറയുമെന്നതാണ് പ്രധാന സവിശേഷത. നിലവില്‍ 4 മീറ്ററില്‍ താഴെ വലിപ്പമുള്ള വാഹനങ്ങളില്‍ 1200 സിസിയില്‍ താഴെയുള്ള പെട്രോള്‍ എന്‍ജിനുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ നികുതി ഇളവുള്ളത്. നിലവില്‍ ബ്രെസയില്‍ 1.5 ലീറ്റര്‍(1462 സിസി) എന്‍ജിനായതിനാല്‍ 40 ശതമാനം നികുതിയാണ് നല്‍കേണ്ടി വരിക. പുതിയ 1.0 ലീറ്റര്‍(998സിസി) ടര്‍ബോ എന്ജിന് വരുന്നതോടെ വാഹനത്തിന്റെ വില കുറക്കാന്‍ മാരുതി സുസുക്കിക്ക് സാധിക്കുമെന്നാണ് കരുതുന്നത്.ഫ്രോങ്സില്‍ 100എച്ച്പി കരുത്തും 147എന്‍എം ടോര്‍ക്കുമാണ് ഈ ടര്‍ബോ എന്ജിന് പുറത്തെടുക്കുന്നത്. എന്നാല്‍ ബ്രെസയില്‍ ഇതേ എന്‍ജിന്റെ ട്യൂണിങില്‍ മാറ്റം വരുത്തി കരുത്തു കൂട്ടാനാവും മാരുതി സുസുക്കിയുടെ ശ്രമം. പുതിയ എന്ജിന് ഓപ്ഷന് കൂടി എത്തുന്നതോടെ ടാറ്റ നെക്സോണിനും ഹ്യുണ്ടേയ് വെന്യുവിനുമെല്ലാം ബ്രെസ കൂടുതല്‍ വലിയ വെല്ലുവിളിയാവും.കൂടുതല്‍ മികച്ച ഫീച്ചറുകളും ഫേസ്ലിഫ്റ്റഡ് ബ്രെസയില്‍ പ്രതീക്ഷിക്കാം. ചൂടുകാലത്ത് ഉപകാരപ്രദമായ വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍ ബ്രെസയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ എത്തുമെന്നാണ് കരുതുന്നത്. നെക്സോണിലും സോണറ്റിലും ഈ ഫീച്ചറുകള്‍ നിലവിലുണ്ട്. പുതിയ ബ്രെസയില്‍ ഒരു ബട്ടണില്‍ നിയന്ത്രിക്കാവുന്ന രീതിയിലേക്ക് ഡ്രൈവര്‍ സീറ്റുകളെ മാറ്റാനും മാരുതി സുസുക്കി തയ്യാറായേക്കും. പുതിയ ഫീച്ചറുകളും എന്ജിന് ഓപ്ഷനും സിഎന്‍ജി സെറ്റ്അപ്പുമെല്ലാം ചേരുമ്പോള്‍ കോംപാക്ട് എസ്യുവി വിപണിയിലെ മാരുതി സുസുക്കിയുടെ മികച്ച മോഡലായി ബ്രെസ ഉയരുമെന്നാണ് കരുതപ്പെടുന്നത്.
Source link


