BUSINESS

ഇ20 പെട്രോളിന് പിന്നാലെ ‘ഐസോബ്യൂട്ടനോൾ’ ചേർത്ത ഡീസലിന് കേന്ദ്രം, നീക്കം യുഎസ് മോഡലിന്


എഥനോൾ കലർത്തിയ പെട്രോളിനു പിന്നാലെ (ഇ20) ഡീസലിലും ബയോഫ്യൂവൽ കലർത്താനുള്ള പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ. പദ്ധതിയുടെ പ്രാരംഭ പരീക്ഷണങ്ങൾക്കായി ടാറ്റ മോട്ടോഴ്‌സിന്റെ ട്രക്കുകൾ വിട്ടുനൽകും. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് പരീക്ഷണം. ഇന്ത്യൻ വാണിജ്യ വാഹന വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് സൂചന. പ്രാരംഭ ഘട്ടത്തിൽ ഡീസലിൽ 2 ശതമാനം ഐസോബ്യൂട്ടനോൾ കലർത്തിയാകും പരീക്ഷണം.വാഹനങ്ങളുടെ എൻജിനിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ ഡീസലിനൊപ്പം ഇത് ഉപയോഗിക്കാൻ കഴിയും. മികച്ച ജ്വലനം ഉറപ്പാക്കാനും പുക മലിനീകരണം കുറയ്ക്കാനും പുതിയ ഇന്ധനം വഴി സാധിക്കും. എന്നാൽ രണ്ടു ശതമാനത്തിനു മുകളിൽ ഐസോബ്യൂട്ടനോൾ ചേർക്കാൻ എഞ്ചിൻ അടക്കമുള്ള യന്ത്രഭാഗങ്ങളിൽ മാറ്റം വരുത്തണം. ഇത്രയും ഐസോബ്യട്ടനോൾ നിർമിക്കാൻ നിലവിലെ എഥനോൾ പ്ലാന്റുകൾ അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ഇതിന് കോടികളുടെ നിക്ഷേപവും ആവശ്യമാണ്. ആഗോളതലത്തിൽ, അമേരിക്ക ഇതിനകം തന്നെ പെട്രോളിൽ ഐസോബ്യൂട്ടനോൾ കലർത്തി ഉപയോഗിക്കുന്നുണ്ട്. നേരത്തെ, ഡീസലി‍ൽ എഥനോൾ ചേർക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും പരീക്ഷണം പരാജയമാണെന്ന് കണ്ടു ഉപേക്ഷിക്കുകയായിരുന്നു.


Source link

Back to top button