BUSINESS
കേരളത്തില്‍ തിരുപ്പതി മോഡല്‍ വികസനം; മലയാളിക്ക് നേട്ടമാകുന്നത് എങ്ങനെ? പണമൊഴുകും

Kerala Budeget 2026: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഏറെ സാധ്യതകളുള്ള പ്രഖ്യാപനങ്ങളില്‍ ഒന്നാണ് തിരുപ്പതി മോഡല്‍ വികസനം . കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വ്യക്തമാക്കുന്നതാണ് പദ്ധതി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുപ്പതി. ലോകത്തിന്റെ നാനാ ഭാഗത്തുനിന്ന് ലക്ഷകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. ഇതുവഴി ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് ഉണ്ടാകുന്ന നേട്ടം വളരെ വലുതാണ്. കേരളം പോലൊരും സംസ്ഥാനത്തിന് തീര്‍ത്ഥാടന ടൂറിസം മേഖലയില്‍ വലിയ സാധ്യതകളാണുള്ളത്. ഇതാണ് തിരുപ്പതി മോഡല്‍ വികസനം കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. എന്താണ് തിരുപ്പതി മോഡല്‍ പദ്ധതി?കേരളത്തിലെ നാല് പ്രധാന ക്ഷേത്രങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുവഴി ക്ഷേത്രത്തിനും, പ്രാന്ത പ്രദേശങ്ങള്‍ക്കും, സംസ്ഥാണ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാകും. ശബരിമല , ഗുരുവായൂര്‍ , കൊട്ടിയൂര്‍ , തിരുവല്ലം പരശുരാമ ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളെയാണ് ആദ്യഘട്ടത്തില്‍ തിരുപ്പതി മാതൃകയില്‍ വികസിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ക്ഷേത്രങ്ങളെ അന്താരാഷ്ട്ര നിലവാരമുള്ളതും, ദേശീയ പ്രാധാന്യമുള്ളതുമായ മികച്ച തീര്‍ഥാടന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പ്രധാന ഉദ്ദേശ്യം.എന്താണ് തിരുപ്പതി മോഡല്‍’ വികസനം?ആഗോള ശ്രദ്ധനേടിയ ഒന്നാണ് തിരുപ്പതി മോഡല്‍ വികസനം. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളാണ് ഈ മോഡലിന്റെ പ്രധാന സവിശേഷത. ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രം. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം, മികച്ച ക്യൂ കോംപ്ലക്‌സുകള്‍, താമസം, ലളിതമായ ഡിജിറ്റല്‍ ബുക്കിങ് സംവിധാനങ്ങള്‍ എന്നിവ ഇവിടത്തെ ഹൈലൈറ്റാണ്. ഈ വികസനം ഷേത്രത്തിന്റെ ആചാരങ്ങളെയോ, അനുഷ്ഠാനങ്ങളെയോ ബാധിക്കില്ല. മറിച്ച് ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. നിലവിലെ സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടുമെന്നതാണ് ആശയം. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ആരാധനാലയങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരു ഏകോപിത തീര്‍ഥാടന സര്‍ക്യൂട്ട് ആണ് തിരുപ്പതി മോഡല്‍ വികസനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തിന് എങ്ങനെ നേട്ടമാകും?പ്രധാന പ്രതീക്ഷ വരുമാന വര്‍ധന തന്നെയാണ്. ടൂറിസത്തെ ഒരു വ്യവസായമായി പ്രഖ്യാപിക്കുന്നതോടെ സാധ്യതകള്‍ വര്‍ധിക്കുകയാണ്. ഭക്തര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നതോടെ കൂടുതല്‍ ഇതര സംസ്ഥാന- വിദേശ തീര്‍ഥാടകര്‍ കേരളത്തിലേക്ക് എത്തും. ഇത് വലിയ സാമ്പത്തിക വരുമാനം കൊണ്ടുവരും. കേരളത്തിന്റെ വ്യാപാര മേഖലയ്ക്കും ഇതു നേട്ടമാകും. വന്‍കിട ക്ഷേത്രങ്ങള്‍ വികസിക്കുന്നതോടെ ചുറ്റുമുള്ള പ്രദേശങ്ങളിലെ ഹോട്ടലുകള്‍, ഗതാഗതം, ചെറുകിട കച്ചവടങ്ങള്‍ എന്നിവ അഭിവൃദ്ധിപ്പെടും. പതിനായിരകണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ക്ഷേത്ര വികസനത്തിനൊപ്പം കാവുകള്‍, കുളങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനായി ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് പ്രകൃതിയും, പൈതൃകവും സംരക്ഷിക്കാന്‍ സഹായിക്കും.
Source link


