NEWS
ചോദ്യമുനയിൽ വീണ; ഇ.ഡിക്ക് മുന്നിൽ വീണ്ടും ഹാജരായി, ചോദ്യം ചെയ്യൽ എസ്എഫ്ഐഒ രേഖകൾ ലഭിച്ചതിനു പിന്നാലെ

കൊച്ചി ∙ സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ ടി. വീണ ഇ.ഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി. 29 ന് ഹാജരാകണം എന്നായിരുന്നു നേരത്തേ വീണയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇന്നലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നു. നേരത്തേ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ നിന്നും അത് ലഭിക്കാൻ താമസം നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ ഇന്ന് ഹാജരായിരിക്കുന്നത്. ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും വീണയുടെ ചോദ്യം ചെയ്യല്‍.
Source link


