LIFESTYLE
കാശ് ലാഭിച്ചെന്ന് ആദ്യം തോന്നും: പ്രശ്നങ്ങൾ തുടങ്ങുക അടുത്ത ഘട്ടത്തിൽ; ഈ തെറ്റ് ഒഴിവാക്കുക

കെട്ടിട നിർമാണ സാമഗ്രികളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പ്രാരംഭ ചെലവ് കുറയ്ക്കുന്നതിനായി വില കുറഞ്ഞ വസ്തുക്കൾ തിരഞ്ഞെടുക്കാൻ പല വീട്ടുടമസ്ഥരും തയാറാകാറുണ്ട്. ആദ്യഘട്ടത്തിൽ ലാഭകരമെന്ന് തോന്നുന്ന ഇത്തരം തീരുമാനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ വലിയ സാമ്പത്തിക-സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. വീട് കാലാകാലത്തേക്കുള്ള നിക്ഷേപമാണെന്ന തോന്നലാണ് ആദ്യം വേണ്ടത്. കുറഞ്ഞ നിരക്കിലുള്ള സിമന്റ് ബ്ലോക്കുകൾ, ഗുണനിലവാരം കുറഞ്ഞ മരം, ഇലക്ട്രിക്കൽ ഫിറ്റിങ്ങുകൾ, കുറഞ്ഞ വിലയുള്ള സ്റ്റീൽ എന്നിവ നൽകുന്ന സാമ്പത്തിക ലാഭം വെറും തോന്നൽ മാത്രമാണ്. കേരളത്തിന്റെ കാലാവസ്ഥയിൽ ഗുണനിലവാരമില്ലാത്ത സ്റ്റീൽ പെട്ടെന്ന് തുരുമ്പിക്കുന്നതും, തരംതാഴ്ന്ന മരത്തിന് ചിതൽ പിടിക്കുന്നതും സ്വാഭാവിക സംഭവമാണ്. വില കുറഞ്ഞ പെയിന്റ് പെട്ടെന്ന് മങ്ങുന്നതും വിള്ളലുകൾ വീഴുന്നതും ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികൾക്ക് കാരണമാകുന്നു. ഇത്തരം ‘ഹിഡൻ കോസ്റ്റുകൾ’ തുടക്കത്തിൽ ലാഭിച്ച തുകയേക്കാൾ പലമടങ്ങ് അധികമായിരിക്കും. ഉറപ്പ് ഉറപ്പാക്കണ്ടേ? സാമ്പത്തിക നഷ്ടത്തിനപ്പുറം, സാമഗ്രികളിലെ ഗുണനിലവാരമില്ലായ്മ കെട്ടിടത്തിന്റെ ഘടനാപരമായ ഉറപ്പിനെ കാര്യമായി ബാധിക്കുന്നു. നിലവാരം കുറഞ്ഞ സിമന്റ് മിശ്രിതമോ കമ്പിയോ ഉപയോഗിക്കുന്നത് അടിത്തറയെയും ഭിത്തികളെയും ദുർബലപ്പെടുത്തും. ഇത്തരം ആഘാതങ്ങൾ പലപ്പോഴും പരിഹരിക്കാനാവാത്തതാണ് എന്ന് മനസിലാക്കണം. കൂടാതെ, നിലവാരം കുറഞ്ഞ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഷോർട്ട് സർക്യൂട്ട്, അഗ്നിബാധ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നത് മൂലം താമസക്കാരുടെ ജീവന് ഭീഷണിയാകുന്നു. വീടിന്റെ അഴകും പ്രധാനമാണ് വില കുറഞ്ഞ സാമഗ്രികൾ കൊണ്ട് വീട് നിർമിക്കുമ്പോൾ വീടിന്റെ ഫിനിഷിംഗിലെ പോരായ്മകൾ അതിന്റെ സൗന്ദര്യത്തെയും വിപണി മൂല്യത്തെയും ദോഷകരമായി ബാധിക്കും. എന്നാൽ ‘ലോ-കോസ്റ്റ്’ എന്നാൽ ‘ലോ-ക്വാളിറ്റി’ എന്നല്ല അർഥമാക്കുന്നത്. വിശ്വസനീയമായ കമ്പനികളുടെ എൻജിനീയറിങ് വുഡ്, ഫാക്ടറി നിർമിത ബ്ലോക്കുകൾ എന്നിവ മിതമായ നിരക്കിൽ മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നു. ഇത്തരം ആധുനിക സാമഗ്രികൾ ശാസ്ത്രീയമായി തിരഞ്ഞെടുക്കുന്നത് വഴി നിർമാണ നിലവാരം കുറയ്ക്കാതെ തന്നെ ചെലവ് ഒപ്റ്റിമൈസ് ചെയ്യാൻ സാധിക്കും. ദീർഘകാല മൂല്യം ഉറപ്പാക്കുന്ന എന്നത് പ്രധാനം വീട് എന്നത് ഒരു ദീർഘകാല ആസ്തിയാണ്. അതിനാൽ, താൽക്കാലിക ലാഭത്തേക്കാൾ വീടിന്റെ ആയുസ്സിനും നിലവാരത്തിനും മുൻഗണന നൽകുന്നതാണ് ബുദ്ധിപരമായ നിക്ഷേപം. വിദഗ്ധരുടെ സാങ്കേതിക ഉപദേശം തേടി ശരിയായ ബ്രാൻഡുകളും ഉൽപ്പന്നങ്ങളും തിരഞ്ഞെടുക്കുന്നത് വഴി ഭാവിയിലെ വലിയ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാം. കരുത്തുറ്റതും സുരക്ഷിതവുമായ വീടാണ് യഥാർത്ഥ ലാഭം നൽകുന്നത്. അതിനാൽ വീട് നിർമാണത്തിൽ ഓരോ ചുവടും ശ്രദ്ധയോടെ മാത്രം എടുക്കുക
Source link
CINEMA
CINEMA


