പകർച്ചവ്യാധിയിൽ ആശങ്ക ഉയരുന്നു; ഉന്നത ഉദ്യോഗസ്ഥർക്ക് അടിയന്തരമായി തലസ്ഥാനത്തെത്താൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധിയിൽ ആശങ്ക വർദ്ധിക്കവേ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അടിയന്തരമായി തലസ്ഥാനത്തേയ്ക്ക് വിളിപ്പിച്ച് ആരോഗ്യവകുപ്പ്. കാസർകോട് വരെയുള്ള വിവിധ ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഡെപ്യൂട്ടി ഡിഎംഒമാരും തിരുവനന്തപുരത്തെ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് നിർദേശം. ഉദ്യോഗസ്ഥർക്ക് അച്ചടക്ക നടപടികൾ സംബന്ധിച്ച ക്ളാസെടുക്കാനാണ് അടിയന്തര യോഗം വിളിച്ചതെന്നാണ് വിവരം.
കേരളത്തിൽ പറയുന്നത്ര ഭീകരാന്തരീക്ഷമില്ലെന്നും 10 വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലുമാണ് ആരോഗ്യവകുപ്പ് ഇപ്പോൾ നേരിടുന്ന പ്രശ്നമെന്നുമാണ് ആരോഗ്യമന്ത്രി കെ.മുരളീധരൻ കഴിഞ്ഞദിവസം സഭയിൽ പ്രതികരിച്ചത്. പി.എ.മുഹമ്മദ് റിയാസ് എംഎൽഎ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
2018ൽ 16പേർ നിപബാധിച്ച് മരിച്ചിരുന്നെന്നും ഇപ്പോൾ ഒരാളിൽ മാത്രം ഒതുങ്ങിയെന്നും നിപ പടരുന്നു എന്നത് ദുഷ്പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധം ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുമാക്കും. എപ്പിഡെമിക് കലണ്ടർ തയ്യാറാക്കും. എബോള കേരളത്തിൽ സ്ഥിരീകരിച്ചെന്ന് അടിയന്തരപ്രമേയ നോട്ടീസിലുള്ളത് തെറ്റാണ്. ഇന്ത്യയിൽ ഒരിടത്തും സ്ഥിരീകിരിച്ചിട്ടില്ല. സുഡാനിൽ നിന്നെത്തിയ ആളെ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽകോളേജിൽ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Source link
NEWS


