BUSINESS
വിറപ്പിച്ച ഇറാൻ യുദ്ധം; ലക്ഷം കോടികളുടെ ലാഭം കൊയ്യാൻ ഇന്ത്യ, ‘രഹസ്യ നിധികൾ’ മറ നീക്കി പുറത്തേക്ക്

പശ്ചിമേഷ്യൻ യുദ്ധം ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഈ യുദ്ധത്തിൽ നിന്ന് ഇന്ത്യ പല കാര്യങ്ങളും പഠിക്കുകയുണ്ടായി. ആ പാഠങ്ങൾ ഉൾക്കൊണ്ട് പല പ്രധാന മാറ്റങ്ങളിലേക്കും രാജ്യം ചുവടു വെയ്പ് നടത്തുക കൂടിയാണ്. യുദ്ധം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷം കോടികളുടെ നേട്ടമുണ്ടാക്കുന്ന വഴികൾ ഇന്ത്യയ്ക്ക് മുന്നിൽ തുറന്നിരിക്കുന്നു.ക്രൂഡ് ഓയിലും, എൽ. പി. ജിയുംപശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് തലവേദനയാകാനുള്ള പ്രധാന കാരണം ലോകത്തെ പ്രധാന കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്യപ്പെട്ടതാണ്. ഇതോടെ ഇന്ധന നീക്കം താറുമാറാവുകയും, ആഗോള ക്രൂഡ് വില കുതിച്ചു കയറുകയും ചെയ്തു. ഇത് ലോകമെങ്ങും പണപ്പെരുപ്പം ഉയരാൻ കാരണമായി.ഇന്ത്യയിലേക്ക് പ്രധാനമായും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റിൽ നിന്നാണ് ക്രൂഡ് ഓയിൽ, എൽ. പി. ജി സപ്ലൈ നടന്നു കൊണ്ടിരുന്നത്. ഇത് തടസ്സപ്പെട്ടതോടെ ക്രൂഡ് ഓയിൽ സോഴ്സ് ഇന്ത്യ വൈവിദ്ധ്യവൽക്കരിച്ചു. മറ്റ് നാല്പതോളം ലോരാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് ഇന്ധന ഇറക്കുമതി നടന്നു.എന്നാൽപ്പോലും എണ്ണക്കമ്പനികളുടെ ഭീമമായ നഷ്ടം നികത്താൻ മെയ് മാസത്തിൽ നാല് തവണകളിലായി 7 രൂപയിലധികം ഇന്ധന വില ഇന്ത്യയിൽ വർധിച്ചു. വാണിജ്യ-ഗാർഹിക എൽ. പി. ജി വിലയും ഉയർത്തേണ്ടി വന്നുരാജ്യത്തെ ആഭ്യന്തര ആവശ്യത്തിനുള്ള 85 ശതമാനത്തോളം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പശ്ചിമേഷ്യൻ യുദ്ധത്തിന് മുമ്പു തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് പ്രോത്സാഹനം നൽകിയും, പെട്രോളിൽ എഥനോൾ ബ്ലെൻഡിങ് നടത്തിയും ക്രൂഡ് ആശ്രിതത്ത്വത്തിൽ നിന്ന് പുറത്തു കടക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.എന്നാൽ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്തെ ക്രൂഡ് റിസർവ് അടക്കം വെല്ലുവിളി മുന്നിൽക്കണ്ട നാളുകളുണ്ടായി. ഇത് കേന്ദ്ര സർക്കാരിനെ മാറിച്ചിന്തിപ്പിച്ചു. E20 ഇന്ധനത്തിൽ നിന്ന് (20% എഥനോൾ+80% പെട്രോൾ) അതിവേഗം E85 (85% എഥനോൾ+15% പെട്രോൾ), E100 (100% എഥനോൾ) ഇന്ധന വേരിയന്റുകൾ രാജ്യത്ത് അവതരിപ്പിച്ചു. E100 വരെ ഉപയോഗിക്കാവുന്ന ആദ്യ കാർ, വാഗൺ ആർ ഫ്ലെക്സ് ഫ്യുവൽ മോഡൽ, മാരുതി പുറത്തിറക്കി, ഫ്ലെക്സ് ഫ്യുവൽ കിറ്റുകൾ സംബന്ധിച്ച വിപ്ലവകരമായ സാധ്യതകൾ തുറന്നു വരികയും ചെയ്തു.ആൻഡമാനിലും, ബംഗാളിലുമടക്കം ഇന്ത്യയുടെ ആഭ്യന്തര അതിർത്തികളിൽ ക്രൂഡ് റിസർവ് ശേഖരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഗതിവേഗം കൈവന്നു. ഇവിടങ്ങളിൽ പുതിയ ക്രൂഡ്, എൽ. പി. ജി റിസർവുകൾ കണ്ടെത്തിയത് ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് സഹസ്രകോടികളുടെ ലാഭമാണ് നൽകുക.എഥനോൾ ഇന്ധന ഉപഭോഗം വർധിക്കുമ്പോൾ ഇന്ധന വില ഇപ്പോഴത്തേക്കാൾ പകുതിയായി കുറയുമെന്നാണ് കണക്ക്. ക്രൂഡ് ഇറക്കുമതി കുറയുന്നതിലൂടെ ഇന്ത്യയ്ക്ക് ലക്ഷം കോടികളുടെ ക്രൂഡ് ബിൽ ലാഭിക്കാനും സാധിക്കും.സ്വർണ്ണംയുദ്ധത്തെ തുടർന്ന് രാജ്യത്ത് പണപ്പെരുപ്പ സാധ്യതകൾ ഉയർന്നതോടെ സ്വർണ്ണത്തിന്റെ ഇറക്കുമതിച്ചെലവ് പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചു. 2026 മെയ് 13ാം തിയ്യതി സ്വർണ്ണത്തിന്റെ ഇറക്കുമതിത്തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഒറ്റയടിക്കാണ് വർധിപ്പിച്ചത്.അടുത്ത ഒരു വർഷത്തേക്ക് ഇന്ത്യക്കാർ സ്വർണ്ണം വാങ്ങുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. സ്വർണ്ണം സമ്പദ് വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനം രാജ്യം തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു ഇത്എന്നാൽ ഇതിനിടയിലും ആന്ധ്രാപ്രദേശിൽ സഹസ്രകോടികൾ വില മതിക്കുന്ന ഏകദേശം 15,000 കിലോഗ്രാമിന്റെ സ്വർണ്ണ ശേഖരം കണ്ടെത്തിയത് രാജ്യത്തിന് ആശ്വസം പകർന്നു. ഇവിടങ്ങളിൽ അടുത്തിടെ എക്സ്പ്ലൊറേഷൻ ഊർജ്ജിതമാക്കിയതിനെ തുടർന്നാണിത്.മറ്റ് നാലിടങ്ങളിൽ കൂടി ഗോൾഡ് റിസർവ് കണ്ടെത്തുകയും ചെയ്തു. സ്വർണ്ണം ഉൾപ്പെടെയുള്ള ക്രിട്ടിക്കൽ മിനറൽസിന്റെ ഖനനം കൂടുതൽ കരുത്തോടെ തുടരാൻ ഇതും കാരണമാകും. ഇതെല്ലാം ഫലത്തിൽ രാജ്യത്തിന് ഭീമമായ വലിയ സാമ്പത്തിക ലാഭം നേടിത്തരികയാണ് ചെയ്തിട്ടുള്ളത്.യുദ്ധം എക്കാലവും, എവിടെയും നഷ്ടങ്ങളുടേതാണ്. പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും തിരിച്ചടികളാണ് നൽകിയത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത്തരം നഷ്ടങ്ങളേക്കാൾ പതിന്മടങ്ങ് നേട്ടമുണ്ടാക്കാനുള്ള വഴികൾ ഇന്ത്യയ്ക്ക് മുന്നിൽ തുറന്നിരിക്കുന്നു എന്നതാണ് യുദ്ധത്തിന്റെ ബാക്കി പത്രം.
Source link


