BUSINESS

‘വായടപ്പിച്ച് ഭാരതം’; ഇന്ത്യയുടെ എഥനോള്‍ കേവലം ഇന്ധനം മാത്രമല്ല, വാനോളം സാധ്യതകളും നേട്ടങ്ങളും


Flex Fuel India: ഇന്ത്യയുടെ എഥനോള്‍ വിപ്ലവം ഇന്നു ആഗോള സംസാരവിഷയമാണ്. ഇന്ത്യയെ ഒരു സൂപ്പര്‍ പവറാക്കി മാറ്റുന്നതില്‍ ഏറ്റവും പങ്കുവഹിക്കുന്ന കണ്ടുപിടിത്തങ്ങളില്‍ ഒന്നാകും എഥനോള്‍. വിദേശത്ത് നിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതില്‍ മാത്രമല്ല, സ്വന്തം നാട്ടിലെ കര്‍ഷകരെയും പരിസ്ഥിതിയെയും ഒരുപോലെ സംരക്ഷിക്കുന്നതു വരെ ബഹുമുഖ സാധ്യതകളാണ് ഈ എഥനോള്‍ വിപ്ലവത്തിനു പിന്നിലുള്ളത്. എഥനോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഒരുക്കുന്ന വികസന സാധ്യതകള്‍ നോക്കാം.ഇന്ധന ഇറക്കുമതിച്ചെലവ് കുറയും ഇന്ധന ആവശ്യകതയുടെ 85 ശതമാനത്തിലധികം ഇറക്കുമതിയിലൂടെ നിറവേറ്റുന്ന ഇന്ത്യയ്ക്ക് എഥനോള്‍ ഏറ്റവും നേട്ടമാകുക ഇവിടെ തന്നെ. ക്രൂഡ് ഓയില്‍ ഇറക്കുമതി വലിയതോതില്‍ കുറയും. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതിലൂടെ (Ethanol Blending) വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, കോടിക്കണക്കിന് രൂപ ലാഭിക്കാനും സാധിക്കും.ബാലന്‍ഷീറ്റ് മെച്ചപ്പെടുംഎഥനോളിന്റെ ഉപയോഗം ക്രൂഡ് ഇറക്കുമതി കുറയ്ക്കുന്നതോടെ ഇന്ത്യയുടെ ബാലന്‍സ്ഷീറ്റ് മെച്ചപ്പെടും. വിദേശനാണയ കരുതല്‍ ശേഖരവും ശക്തിപ്പെടും. ഇത് രൂപയുടെ മൂല്യവും മെച്ചപ്പെടാന്‍ സഹായിക്കും.കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനംകരിമ്പ്, ചോളം, കേടായ ധാന്യങ്ങളില്‍ നിന്നാണ് ഇന്ത്യ എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. എഥനോളിന്റെ ആവശ്യം കൂടുന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് മികച്ച വിലയും, സ്ഥിരമായ വരുമാനവും ലഭിക്കും.പരിസ്ഥിതി മലിനീകരണം കുറയും ഫോസില്‍ ഇന്ധനങ്ങളെ അപേക്ഷിച്ച് എഥനോള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ കാര്‍ബണ്‍ പറുന്തള്ളുന്നു. അതിനാല്‍ തന്നെ വായുമലിനീകരണം കുറയ്ക്കാനും, ആഗോളതാപനത്തെ ചെറുക്കാനും സഹായിക്കും.ഇ100 ലക്ഷ്യം ഘട്ടംഘട്ടമായി ഇ100 ലക്ഷ്യം കൈവരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നിലവില്‍ രാജ്യം ഇ20 ലക്ഷം കൈവരിച്ചു കഴിഞ്ഞു. ഇ30 യിലേയ്ക്ക് നീങ്ങാനായി ഇ22 മുതല്‍ ഇ30 എഥനോള്‍ ഗ്രേഡിന്റെ എക്‌സ്‌സൈസ് ഡ്യൂട്ടി സര്‍ക്കാര്‍ അടുത്തിടെ പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു. ഇ85 നിലവില്‍ ഡല്‍ഹിയില്‍ ലഭ്യമാണ്.തദ്ദേശീയ തൊഴിലവസരങ്ങള്‍എഥനോള്‍ ഗ്രേഡിംഗും, ഉല്‍പ്പാദനവും വര്‍ധിക്കുന്നതോടെ രാജ്യത്ത് ധാരാളം ഡിസ്റ്റിലറികളും, ബയോ റിഫൈനറികളും സ്ഥാപിക്കപ്പെടും. ഇത് ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ 100% എഥനോളില്‍ വരെ ഓടിക്കാന്‍ കഴിയുന്ന ഫ്‌ലെക്‌സ് ഫ്യുവല്‍ എന്‍ജിനുകളുള്ള വാഹനങ്ങളുടെ പര്യവേക്ഷണത്തിലാണ് നിലവില്‍ വാഹന കമ്പനികള്‍. ഇത് ഭാവിയില്‍ എഥനോളിന്റെ സാധ്യതകള്‍ ഇരട്ടിയാക്കും.മാലിന്യ സംസ്‌കരണംഇന്ത്യയുടെ എഥനോള്‍ 2ജി എന്നാണ് അറിയപ്പെടുന്നത്. യുഎസ്, ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങള്‍ ഭക്ഷ്യധാന്യങ്ങളില്‍ നിന്നാണ് എഥനോള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇന്ത്യ അഴുകിയ ധാന്യങ്ങള്‍, വെക്കോല്‍, മരത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്നു പോലും എഥനോള്‍ സാധ്യമാക്കി കഴിഞ്ഞു. ഇത് നഗരങ്ങളിലെ അടക്കം ജൈവമാലിന്യങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമായേക്കാം. രാജ്യത്തെ മാലിന്യ സംസ്‌കരണത്തിന് മികച്ചൊരു പരിഹാരമാണ് ഇത്.ഇന്ത്യയുടെ എഥനോള്‍ കേവലം ഊര്‍ജ്ജ സുരക്ഷ മാത്രമല്ലെന്ന് സാരം. ഇതൊരു വലിയ സാധ്യതയാണ്. മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ വന്‍ നേട്ടം സാധ്യമായേക്കും. കര്‍ഷകരെ ശാക്തീകരിക്കാനും, ഹരിത ഭാവി കെട്ടിപ്പടുക്കാനും ഇന്ത്യയുടെ എഥനോള്‍ തന്ത്രം സഹായകരമായേക്കും.


Source link

Back to top button