LIFESTYLE

കാറ്റും വെളിച്ചവും പച്ചപ്പും; സന്തോഷം നിറയുന്ന വീട്; വിഡിയോ


കായംകുളം കൃഷ്ണപുരത്തുള്ള ജെറിയുടെയും കുടുംബത്തിന്റെയും വീട്ടു വിശേഷങ്ങളിലേക്ക്..15 സെന്റിൽ 2400 സ്ക്വയർഫീറ്റിൽ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 65 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ ഒറ്റനില വീടാണിത്. ഒറ്റവാക്കിൽ ‘ബ്രീതിങ് ഹോം’ എന്ന് ഇതിനെ വിളിക്കാം. അതായത് നാച്ചുറൽ ലൈറ്റിനും വെന്റിലേഷനും പ്രാധാന്യം നൽകിയാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്. ഫ്ലാറ്റ് ബോക്സ് ശൈലിയിലാണ് എലിവേഷൻ. പുറമേ രണ്ടുനില വീടാണെന്ന് തോന്നുമെങ്കിലും ഒറ്റനിലയാണ്.വൈറ്റ് കളർതീമിലാണ് പുറംകാഴ്ച. വേർതിരിവ് നൽകാനായി മധ്യഭാഗത്തായി ബ്രിക്ക് ക്ലാഡിങ് വോളും മുകളിൽ ജാളി വോളും നൽകി. വീടിനുള്ളിലെ കാറ്റും വെളിച്ചവും നിയന്ത്രിക്കുന്നത് ഈ ഭാഗമാണ്. മുറ്റത്തിന്റെ കൂടുതൽ ഭാഗവും അതിന്റെ സ്വാഭാവിക തനിമയിൽ നിലനിർത്തി. നീളൻ സിറ്റൗട്ടിൽ അതിനു സമാന്തരമായി ഫുൾ ലെങ്ത് വിൻഡോസും നൽകിയിരിക്കുന്നു. 4×2 ന്റെ ഗ്രേ ഫിനിഷ്ഡ് ടൈലാണ് ഇവിടെ വിരിച്ചിരിക്കുന്നത്.ഡബിൾ ഹൈറ്റിലാണ് ലിവിങ്. കസ്റ്റമൈസ്ഡ് ഫർണിച്ചറുകളാണ് അകത്തളം അലങ്കരിക്കുന്നത്. അനാവശ്യ പാർട്ടീഷനുകൾ ഇല്ലാതെ ഇടങ്ങളെ പരസ്പരം കണക്ടഡ് ആയി നിർത്തി. ഓപൺശൈലിയിലാണ് അകത്തളങ്ങൾ. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ട് കോർട്യാഡ്, മൂന്ന് ബെഡ്റൂം, രണ്ട് അറ്റാച്ച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം മുകളിൽ ഒരു ലാൻഡിങ് സ്പേസും ഓപൺ ടെറസുമാണ് 2400 സ്ക്വയർഫീറ്റിൽ ഒരുക്കിയിരിക്കുന്നത്.ലിവിങ്ങിൽ നിന്നും വീടിന്റെ മധ്യഭാഗത്തേക്ക് കടക്കുന്നയിടത്ത് മൊറോക്കൻ സീരീസ് ടൈൽസ് വിരിച്ച് ഹൈലൈറ്റ് ചെയ്തു. വീടിന്റെ മധ്യഭാഗത്തായി ഒരു ഗ്രീൻ കോർട്യാഡുണ്ട്. ഡൈനിങ്ങിനോട് അനുബന്ധമായാണ് രണ്ടാമത്തെ കോർട്യാഡ്. ഫുൾ ലെങ്ത് സ്ലൈഡിങ് ഫോൾഡിങ് ഡോർ ആണ് ഇവിടെ നൽകിയത്.പരിപാലനം കണക്കിലെടുത്ത് ലളിതമായി ഐലന്‍ഡ് ഡിസൈനിലാണ് കിച്ചൻ. കൗണ്ടറിൽ നാനോ വൈറ്റാണ്. ഡബ്ല്യുപിസിയിലാണ് ക്യാബിനറ്റുകൾ.


Source link

CINEMA

CINEMA

Back to top button