എലോഹിം ഗ്ലോബൽ വർഷിപ്പ് ഓമല്ലൂർ സെന്ററിൽ ബിജെപി പ്രതിഷേധം; ആരാധന സ്വാതന്ത്ര്യം വേണമെന്ന് വിശ്വാസികൾ

കൊല്ലം: എലോഹിം വർഷിപ്പ് സെന്ററിന്റെ ചെന്നീർക്കരയിലെ കേന്ദ്രത്തിൽ കുട്ടികൾക്ക് ക്രൂരപീഡനമേറ്റതിൽ പ്രതിഷേധവുമായി ബിജെപി രംഗത്ത്. സ്ഥാപനത്തിന്റെ ഉടമ പാസ്റ്റർ ബിനു വാഴമുട്ടത്തിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ ആരാധന തടയാൻ കഴിയില്ലെന്ന് ആരോപിച്ച് വിശ്വാസികളും രംഗത്തെത്തി.
പ്രാർത്ഥന സ്വാതന്ത്ര്യം തങ്ങളുടെ അവകാശമാണെന്നും അത് തടയാൻ പാടില്ലെന്നും വിശ്വാസികൾ പറഞ്ഞു. പ്രാർത്ഥന തടയാൻ ആർക്കും അവകാശമില്ലെന്നും പ്രാർത്ഥനയ്ക്കുള്ള സൗകര്യം തങ്ങൾക്ക് ഒരുക്കി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരും വിശ്വാസികളും തമ്മിൽ വാക്കേറ്റമുണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി വിശ്വാസികളെ ആരാധനാ ഹാളിൽ പ്രവേശിപ്പിച്ചു.
അതേസമയം, അന്തേവാസികൾക്ക് ആഹാരം പോലും കൃത്യമായി നൽകിയിരുന്നില്ലെന്നും വിദ്യാർത്ഥികളെ അതിക്രൂരമായി മർദിച്ചുവെന്നും കണ്ടെത്തിയതിന് പിന്നാലെ പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ ഒരുങ്ങുന്നുവെന്നാണ് വിവരം. അടുത്ത മാസംവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്ന സ്ഥാപനം നടത്തുന്നതിൽ വലിയ വീഴ്ചകൾ ഉണ്ടെന്ന് സാമൂഹിക നീതി വകുപ്പിന് വ്യക്തമായതിന് പിന്നാലെയാണ് നടപടി. സ്ഥാപന ഉടമ പാസ്റ്റർ ബിനു വാഴമുട്ടം ഒളിവിലെന്നാണ് സൂചന. ബാലപീഡനത്തിൽ മാനേജർ ഉൾപ്പെടെ മൂന്ന് പേർ നിലവിൽ റിമാൻഡിലാണ്.
Source link
NEWS


