NEWS
കോഴിക്കോട്ട് പനി ബാധിച്ച് സ്ത്രീ മരിച്ചു; ഷിഗെല്ലയെന്ന് സംശയം

കോഴിക്കോട് ∙ മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. പരേതനായ സാമിക്കുട്ടിയുടെ ഭാര്യയാണ്. മക്കൾ: രാഹുൽ, മേഘ (രാഹുൽ ജ്വല്ലറി, മധുരിമ ഗോൾഡ്, എംഎസ് ഗോൾഡ്). മരുമക്കൾ: നിമ്യ, ബിനോയ്. സംസ്കാരം ശനിയാഴ്ച മാവൂരിലെ വീട്ടുവളപ്പിൽകടുത്ത വയറിളക്കവും പനിയും പിടിപെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുനിതയെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മരണകാരണം ഷിഗെല്ലയാണോ എന്ന് ഡോക്ടർമാർ സംശയിക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനായി ഷിഗെല്ല പരിശോധനയ്ക്ക് സാംപിൾ അയച്ചു. പരിശോധനാ ഫലം വന്ന ശേഷം മാത്രമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.
Source link


