LATEST NEWS
ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന വീട് മരണവീടായി; വരന്റെ വിയോഗത്തിൽ സങ്കടമടങ്ങാതെ നാട്

പുളിക്കൽ ∙ ഇന്നു നടക്കേണ്ടിയിരുന്ന തന്റെ വിവാഹകർമത്തിൽ പങ്കെടുക്കാൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ ക്ഷണിച്ച് കാത്തിരിക്കുകയായിരുന്നു കൊട്ടപ്പുറം നവരികുത്ത് തച്ചറമ്പൻ ഇർഫാൻ (26). ഇന്നലെ കൊട്ടപ്പുറത്തെ വീട്ടിലേക്ക് മുനവ്വറലി തങ്ങളെത്തി ഇർഫാന്റെ മൃതദേഹത്തിൽ പച്ചപ്പതാക പുതപ്പിച്ച് പ്രാർഥന നടത്തിയപ്പോൾ, അവിടെ തടിച്ചു കൂടിയവരുടെയെല്ലാം മനസ്സ് വിങ്ങി. നിയുക്ത എംഎൽഎ ടി.പി.അഷ്റഫലിയും ലീഗ് നേതാക്കളും കൂടെയുണ്ടായിരുന്നു. സന്തോഷമെത്തേണ്ട വീട്ടിൽ സങ്കടം നിറഞ്ഞു.
Source link


