NEWS
‘വംശഹത്യാ ആഹ്വാനങ്ങൾ മനുഷ്യരാശിക്ക് ഭീഷണി, ഇസ്രായേലിന്റെ ലക്ഷ്യം നിലയ്ക്കാത്ത യുദ്ധം’

ടെഹ്റാൻ∙ ഇസ്രായേൽ ഭരണകൂടത്തിന്റെ ലക്ഷ്യം നിലയ്ക്കാത്ത യുദ്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ലെബനൻ പൂർണ്ണമായും ചുട്ടെരിക്കണമെന്ന ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വീറിന്റെ പ്രസ്താവനയക്ക് മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്.ലെബനനിൽ ഹിസ്ബുള്ളയുടെ ആക്രമണത്തിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇതാമർ ബെൻ ഗ്വീർ ഈ പരാമർശം നടത്തിയത്. എന്നാൽ രൂക്ഷമായ വിമർശനവുമായി അരാഗ്ചി എക്സിൽ കുറിപ്പ് പങ്കുവച്ചു.
Source link


