NEWS

ഇതേവരെ ആരും ചെവിക്കൊള്ളാതിരുന്ന ആവശ്യം, ഇത് വി.ഡി. സർക്കാരിന്റെ ചരിത്ര പ്രഖ്യാപനം: ആന്റോ ജോസഫ്


വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ മലയാള സിനിമയ്ക്കായുള്ള പ്രഖ്യാപനങ്ങളിൽ മുഖ്യമന്ത്രിക്കും സിനിമാ മന്ത്രിക്കും നന്ദി പറഞ്ഞ് നിർമാതാവ് ആന്റോ ജോസഫ്. സിനിമയെ വ്യവസായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാപ്രവർത്തകർ ഉയർത്തുന്ന ആവശ്യമായിരുന്നുവെന്നും വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ആദ്യ ബജറ്റിൽ തന്നെ ആ ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുന്നുവെന്നും ആന്റോ ജോസഫ് പറയുന്നു.‘‘ചരിത്രത്തിലാദ്യമായി സിനിമാമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദിയോടെ അഭിവാദ്യങ്ങൾ. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാപ്രവർത്തകർ ഉയർത്തുന്ന ആവശ്യമായിരുന്നു. പക്ഷേ ആരും ഇതേവരെ അത് ചെവിക്കൊണ്ടിരുന്നില്ല. പക്ഷേ പുതുയുഗ കേരളം ലക്ഷ്യമിടുന്ന വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ആദ്യ ബജറ്റിൽ തന്നെ ആ ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുന്നു. 


Source link

Back to top button