NEWS
‘ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, ധവളപത്രം മുൻകൂർ ജാമ്യം’; ബാധ്യതകളെ പെരുപ്പിച്ചുകാണിക്കുന്നുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം∙ ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ നടത്തിയ പദ്ധതികളിൽ പലതിന്റെയും പേരുമാറ്റി പ്രഖ്യാപിക്കുകയാണ് ചെയ്തത്. പലമേഖലകളേയും സർക്കാർ കണ്ടില്ലെന്ന് നടിച്ചെന്നും പിണറായി വിജയൻ പറഞ്ഞു.‘‘മാർച്ചിൽ 6,300 കോടിയിലധികം രൂപ ട്രഷറിയിൽ ബാക്കിവച്ചാണ് എൽഡിഎഫ് സർക്കാർ ഭരണത്തിൽനിന്ന് ഇറങ്ങിയത്. ജനങ്ങൾക്കായുള്ള ക്ഷേമനടപടികൾ ഇത് ഉപയോഗിച്ച് പ്രഖ്യാപിക്കാൻ കഴിയുമായിരുന്നു. സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ജനക്ഷേമകാര്യത്തിലും വികസനത്തിൽനിന്നും സർക്കാർ പിൻവാങ്ങി. കേരളം സാമ്പത്തികമായി അപകടാവസ്ഥയിലാണെന്ന സന്ദേശമാണ് പുതിയ സർക്കാർ അധികാരത്തിൽവന്നതിന് ശേഷം ആദ്യമുണ്ടായ നയപ്രഖ്യാപനവും ധവളപത്രവും നൽകിയത്. അതേ സന്ദേശമാണ് ഇന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലും. എന്നാൽ, ബജറ്റിലെ ആകെ വകയിരുത്തൽ പരിശോധിച്ചാൽ കേരളത്തിന്റെ സാമ്പത്തികസ്ഥിതി അപകടത്തിലല്ലെന്ന് തിരിച്ചറിയാനാവും.
Source link


