NEWS
‘എന്റെ ചോരയ്ക്കായി പലരും ദാഹിക്കുന്നു’; ഭാര്യയെ മർദിച്ച കേസിനു പിന്നാലെ രാജിവച്ച് ബിജെപി ജില്ലാ അധ്യക്ഷൻ

തൃശൂര്‍ ∙ ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ അധ്യക്ഷൻ എ.ആർ. ശ്രീകുമാർ രാജിവച്ചു . ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് ശ്രീകുമാർ രാജി സമർപ്പിച്ചത്. തന്റെ ചോരയ്ക്കായി പലരും ദാഹിക്കുന്നുവെന്ന് ശ്രീകുമാർ കത്തിൽ ആരോപിക്കുന്നു. ഭാര്യയെ മർദിച്ചെന്ന പരാതിയിൽ മതിലകം പൊലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു.ഭാര്യ പ്രിയങ്ക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ശ്രീകുമാറിനെതിരെ മതിലകം പൊലീസ് കേസെടുത്തത്. തന്നെ മുന്‍പും ശ്രീകുമാര്‍ പലതവണ മര്‍ദിച്ചിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രിയങ്ക പറയുന്നു. ശ്രീകുമാറിനെതിരെ പരാതി കൊടുത്തതിനു പിന്നാലെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
Source link


