BUSINESS
ബജറ്റിൽ മലയാളികൾക്ക് ‘ലോട്ടറി’; ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻ ചാണ്ടി ഹെൽത്ത് ഇൻഷുറൻസ് സ്കീം നടപ്പാക്കും

Ommen Chandy Health Insurance News : സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റ് ബജറ്റിൽബജറ്റിൽ ശ്രദ്ധേയമായ പ്രഖ്യാപനമാണ് ഉമ്മൻ ചാണ്ടി സൗജന്യ ഹെൽത്ത് ഇൻഷുറൻസ്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ കവറേജാണ് ലഭിക്കുകപുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി.ഡി സതീശൻ ആരംഭിച്ചു. ഇന്ന് രാവിലെ 9ന് ആരംഭിച്ച ബജറ്റ് പ്രഖ്യാപനങ്ങൾ ഒരു മണിക്കൂറിലധികം നീണ്ടു. ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിൽ ശ്രദ്ധേയമായ ഒരു തീരുമാനമാണ് ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. രു കുടുംബത്തിന് വർഷം 25 ലക്ഷം രൂപ എന്ന കണക്കിൽ സൗജന്യ ഇൻഷുറൻസ് പദ്ധതിയാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ഉയർത്തിക്കാട്ടിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. സംസ്ഥാനത്തിന്റെ ആരോഗ്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാധാരണക്കാർക്ക് പ്രയോജനം നൽകിയ പദ്ധതിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടപ്പാക്കിയ കാരുണ്യ. ഈ പദ്ധതിയെ വീണ്ടും ഉയർത്തിക്കാട്ടിയാണ് ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചത്. സാധാരണക്കാരുടെ ചികിത്സാച്ചെലവുകൾക്ക് വലിയ ആശ്വാസമായി ഈ പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നത്തെ കാലത്ത് ആരോഗ്യ മേഖലയിൽ പണപ്പെരുപ്പം ഉയർന്നു കൊണ്ടിരിക്കുകയാണ്. ചികിത്സയ്ക്കും, മരുന്നിനുമെല്ലാം വില ഉയരുന്ന സാഹചര്യമാണ്. ജീവിത ശൈലീ രോഗങ്ങളുടെ അതിപ്രസരം കേരളത്തിലുണ്ട്. സ്വകാര്യ കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം നിരക്ക് പലപ്പോഴും സാധാരണക്കാർക്ക് താങ്ങാവുന്നതല്ല. ഇവിടെയാണ് സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയിൽ പ്രതീക്ഷകൾ ഉണരുന്നത്. Updating….ശിവദേവ് സി.വി നെ കുറിച്ച് ശിവദേവ് സി.വി Digital Content Producerമാതൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More
Source link


