AUTO

കേരള ബജറ്റ്: ടൂറിസ്റ്റ് ബസുകളുടെ നികുതി കുറച്ചു, ഇലക്ട്രിക് വാഹനങ്ങൾക്കും ഇളവുകൾ; അറിയാം പുതിയ നികുതി


യുഡിഎഫ് സർക്കാറിന്റെ ആദ്യ ബജറ്റിൽ വാഹന മേഖലയ്ക്ക് ആശ്വസം പകരുന്ന തീരുമാനാങ്ങൾ. സംസ്ഥാനത്തെ പൊതുഗതാഗത മേഖലയ്ക്ക് കരുത്തുപകരുന്നതിനും ഇലക്ട്രിക് വാഹന നികുതി വ്യവസ്ഥകൾ ലളിതമാക്കുന്നതിനുമായി പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. സാധാരണക്കാർക്കും ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർക്കും ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.സ്റ്റേജ് കാരിയേജ് ബസ്സുകൾക്ക് 50% നികുതി ഇളവ്പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്റ്റേജ് കാരിയേജ് ബസ്സുകൾക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ഈ വാഹനങ്ങളുടെ നിലവിലെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) ബസ്സുകളുടെ നികുതി വെട്ടിക്കുറച്ചുസീറ്റ് ഒന്നിന്: നിലവിലെ ത്രൈമാസ നികുതിയായ 2000 രൂപയിൽ നിന്നും 900 രൂപയായി കുറച്ചു.സ്ലീപ്പർ ഒന്നിന്: നിലവിലെ 3000 രൂപയിൽ നിന്നും 1500 രൂപയായി കുറച്ചു.


Source link

Back to top button