NEWS

തൂഫാൻ: സിനിമാ സെറ്റുകളിലും കാരവനിലും ഡിജെ പാർട്ടികളിലും പരിശോധനയെന്ന് മന്ത്രി; വോറിയർ സംഘത്തിലേക്ക് മോഹൻലാലും


കൊല്ലം ∙ ജില്ലയിലെ ലഹരി മാഫിയ ശൃംഖലയിലെ വൻ കണ്ണികൾ എന്നു കുടുങ്ങുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇതുവരെ പിടികൂടിയവരിൽ‌ ഭൂരിപക്ഷവും ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവരാണ്. അറസ്റ്റിലായവരിൽ അതിഥിത്തൊഴിലാളികൾ വരെയുണ്ട്. എല്ലാവരും നിരീക്ഷണത്തിലാണെന്ന് തൂഫാൻ സംഘാംഗങ്ങൾ പറയുന്നുണ്ട്. പൊലീസ് നടപടികളുടെ കാലതാമസം പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുമെന്നാണ് പരാതി ഉയരുന്നത്.ലഹരി വിപണനത്തിൽ ഏറെക്കാലമായി സജീവമായ സംഘങ്ങൾ ജില്ലയിലുണ്ട്. ഇവരിലേക്ക് അന്വേഷണമോ, നിരീക്ഷണമോ എത്തിയിട്ടില്ല. ക്വട്ടേഷൻ സംഘങ്ങളും പണം എളുപ്പത്തിൽ ലഭിക്കുമെന്നതിനാൽ ലഹരി വിപണനത്തിൽ സജീവമാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുകളെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, എതിർ സംഘം ഒറ്റിയാൽ മാത്രമാണ് പൊലീസ് സംഘത്തിന് രഹസ്യ വിവരം ലഭ്യമാകൂ എന്നതാണ് അവസ്ഥ.ലഹരി ഇടപാടുമായി ബന്ധപ്പെട്ട പൊലീസ് മേധാവികൾക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങൾ തന്നെ ചോരുന്നതായും സംശയമുണ്ട്. ഏതെങ്കിലും മൊബൈൽ നമ്പർ ട്രാക്ക് ചെയ്യാൻ ശ്രമിച്ചാൽ ഉറവിട കേന്ദ്രങ്ങളിലേക്ക് വിവരം കൈമാറും. ആ നമ്പർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കാതെ മറ്റ് നമ്പറുകളാകും ഉപയോഗിക്കുന്നത്. പൊലീസ് നിരീക്ഷണത്തിനു ഇത്തരത്തിലുള്ള ഇടപാടുകൾ വിലങ്ങുതടിയാകും.


Source link

Back to top button