NEWS

വീണു ക്രൂഡോയിൽ; വില 76 ഡോളർ, വിറ്റുതുടങ്ങി ഇറാൻ, ഇന്ത്യയ്ക്കും വൻ ആശ്വാസം, ട്രംപിന്റെ കണ്ണ് യുക്രെയ്നിലേക്ക്


യുഎസ്-ഇറാൻ യുദ്ധത്തിന് വിരാമമായി എന്നുതന്നെ ഉറപ്പിച്ച് ആഗോള സാമ്പത്തികലോകം. ക്രൂഡോയിൽ വില കനത്ത തകർച്ച നേരിടുകയാണ്. യുദ്ധകാലത്ത് ബാരലിന് 120 ഡോളറിന് മുകളിലേക്ക് ഉയരുകയും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെയെല്ലാം വെട്ടിലാക്കുകയും ചെയ്ത ബ്രെന്റ് ക്രൂഡ് വില, ഇപ്പോഴുള്ളത് 78.96 ഡോളറിൽ. യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 76.70 ഡോളറിലേക്കും വീണു.യുദ്ധകാലത്തെ ഉയരത്തിൽ നിന്ന് ഏതാണ്ട് 35% ഇടിവാണ് ക്രൂഡോയിൽ വിലയിൽ ഒരുമാസത്തിനിടെ ഉണ്ടായിരിക്കുന്നത്. അതേസമയം, യുഎസും ഇറാനും ഡിജിറ്റലായി സമാധാനക്കരാർ ഒപ്പുവച്ചതിന് പിന്നാലെ തന്നെ ഇറാൻ ക്രൂഡോയിൽ കയറ്റുമതി പുനരാരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ജൂൺ 19ന് ഔദ്യോഗികമായി സമാധാനക്കരാർ ഒപ്പുവയ്ക്കുന്നതോടെ ഇറാനിയൻ എണ്ണയ്ക്കുമേലുള്ള ഉപരോധവും നീങ്ങുമെന്നും അന്നുമുതൽതന്നെ കയറ്റുമതിയും തുടങ്ങുമെന്നുമാണ് മറ്റു ചില റിപ്പോർട്ടുകൾ പറയുന്നത്.ഹോർമുസ് തടസ്സംമൂലം ഏറക്കുറെ നിലച്ച എൽഎൻജി കയറ്റുമതി ഇനി സജീവമായി പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തെ ഏറ്റവും വലിയ ശക്തികളിലൊന്നായ ഖത്തറും പ്രതീക്ഷിക്കുന്നത്. ഹോർമുസ് തുറക്കുന്നതോടെ ഗൾഫ് എണ്ണയുടെയും ഗ്യാസിന്റെയും കയറ്റുമതിയും മെല്ലെ സാധാരണനിലയിലെത്തും.


Source link

Back to top button