LATEST NEWS
ഇന്നും വേനൽമഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം ∙ കൊടുംചൂട് തുടരുന്ന സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ. ഇന്ന് എട്ടു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട്. മറ്റു ജില്ലകളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. മഴ തുടങ്ങിയതോടെ ചൂടിന് അൽപം ശമനമായിട്ടുണ്ട്.
Source link


