test del 5 copy of del 3

ദേശീയപാത നിർമാണത്തിനായി വളപട്ടണം തുരുത്തിയിലെ പുഴമണൽ ഖനനം; പ്രശ്നത്തിന് പരിഹാരം


പാപ്പിനിശ്ശേരി ∙ ദേശീയപാത നിർമാണത്തിനായി വളപട്ടണം പുഴ തുരുത്തിയിൽ നിന്നു പുഴമണൽ ഖനനം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു. നൂറുകണക്കിന് കുടുംബങ്ങൾ കഴിയുന്ന പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി ഉന്നതിയുടെ സമീപത്തു നിന്നു തെക്ക് ഭാഗത്തേക്ക് ദൂരെ മാറി മണൽഖനനം നടത്തുമെന്നു ദേശീയപാത നിർമാണ കരാറുകാർ ഉറപ്പ് നൽകി. ഇന്നലെ പാപ്പിനിശ്ശേരി പഞ്ചായത്ത്, വളപട്ടണം പൊലീസും ചേർന്നു വിളിച്ചു ചേർത്ത നാട്ടുകാരുടെ യോഗത്തിലാണ് തീരുമാനമായത്. അനുയോജ്യമായ സ്ഥലം കണ്ടെത്തി സംസ്കരണം നടത്തും.പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വളപട്ടണം പൊലീസ് ഇൻസ്പെക്ടർ, വിശ്വസമുദ്ര കമ്പനി പ്രതിനിധികൾ, സമരസമിതി പ്രവർത്തകര്‍ എന്നിവരും പങ്കെടുത്തു. വളപട്ടണം പുഴയിൽ പാപ്പിനിശ്ശേരി പാറക്കൽ ബോട്ടുജെട്ടിക്കു സമീപം ഡ്രജിങ് നടത്താൻ ഇൻലാൻഡ് നാവിഗേഷൻ ഡിവിഷൻ അധികൃതരാണ് അനുമതി നൽകിയത്. 1200 മീറ്റർ ദൂരപരിധിയിൽ നിർദേശിക്കപ്പെട്ട ആഴത്തിൽ മാത്രം മണൽ ഖനനം നടത്തുന്നുവെന്നു ജിയോളജി, മൈനിങ് വകുപ്പുകൾ പരിശോധിക്കേണ്ടതുണ്ട്.


Source link

Back to top button