NEWS

സഹകരണ സംഘം തകർന്നാൽ 5 ലക്ഷം നഷ്ടപരിഹാരം, നിഷ്ക്രിയ അക്കൗണ്ടുകളിലെ തുക നിക്ഷേപ ഗാരന്റി ഫണ്ടിന്, പുതിയ വ്യവസ്ഥ


തിരുവനന്തപുരം ∙ സഹകരണ സ്ഥാപനങ്ങളിൽ 10 വർഷമായി നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ തുക സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിന് കൈമാറും. റിസർവ് ബാങ്കിന്റെ രീതിയാണു സഹകരണ വകുപ്പും നടപ്പാക്കുന്നത്. 10 വർഷമായ നിഷ്ക്രിയ അക്കൗണ്ടുകൾ സഹകരണ സ്ഥാപനങ്ങൾ കണ്ടെത്തണം. ഇതിലെ തുക 3 മാസത്തിനകം ബോർഡിനു നൽകണമെന്നാണു നിർദേശം. ഇങ്ങനെ ഫണ്ട് കൈമാറിയ ശേഷം അക്കൗണ്ട് ഉടമയോ അവകാശിയോ തുകയ്ക്കുവേണ്ടി എത്താം. അത്തരം സാഹചര്യത്തിൽ സഹകരണ സ്ഥാപനം തുക നൽകണം. തുടർന്ന് അതു ബോർഡിൽനിന്നു സ്ഥാപനത്തിനു മടക്കിവാങ്ങാമെന്നും വ്യവസ്ഥയുണ്ട്.സംഘങ്ങൾ തകർന്നാൽ നിക്ഷേപകർക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപവരെ നൽകുന്നതിനാണു നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ് രൂപീകരിച്ചിരിക്കുന്നത്. ഈ ബോർഡിൽ എല്ലാ സംഘങ്ങളും അംഗങ്ങളാകണമെന്നാണു നിബന്ധന. മുൻപു സംഘങ്ങൾ മൊത്തം നിക്ഷേപത്തിന്റെ 0.02% ഗാരന്റിയായി അടയ്ക്കണമായിരുന്നു. ഇനി, നിലവിൽ അംഗങ്ങളായ സംഘങ്ങൾക്ക് ഓരോ വർഷവും അധികമായി ലഭിക്കുന്ന നിക്ഷേപത്തുകയുടെ 0.12% ആണു ഗാരന്റി തുക. പുതുതായി ബോർഡിൽ അംഗങ്ങളാകുന്ന സംഘങ്ങൾ മൊത്തം നിക്ഷേപത്തുകയുടെ 0.10% ആണു നൽകേണ്ടത്.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Istocks /Andrzej Rostekൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Source link

Back to top button