NEWS
ന്യൂഡൽഹി തീപിടിത്തം; കരുതിക്കൂട്ടി കത്തിച്ചതോ? മാസ്ക് ധരിച്ചെത്തി സ്ത്രീ, തിരച്ചിൽ

ന്യൂഡൽഹി ∙ 3 പേരുടെ മരണത്തിനിടയാക്കിയ സൗത്ത് ഈസ്റ്റ് ഡൽഹി ഗോവിന്ദ്പുരിയിലെ തീപിടിത്തത്തിൽ പുതിയ വഴിത്തിരിവ്. 5 നില കെട്ടിടത്തിൽ തീപിടിത്തമുണ്ടാകുന്നതിനു തൊട്ടുമുൻപ്, മാസ്ക് ധരിച്ച അവിടെയെത്തിയ സ്ത്രീയെക്കുറിച്ചാണു അന്വേഷണം നടത്തുന്നതെന്നു പൊലീസ് പറഞ്ഞു.തീപിടിത്തമുണ്ടായ ഫ്ലാറ്റിനു സമീപത്തെ പാർക്കിങ് ഏരിയയിലുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ മാസ്ക് ധരിച്ചൊരു സ്ത്രീ പുലർച്ചെ 2.23നു കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കു കയറുന്നതു കാണാം. തൊട്ടുപിന്നാലെ അവിടെ വലിയൊരു പൊട്ടിത്തെറിയുണ്ടാകുന്നതും സ്ത്രീ പുറത്തേക്കിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഏതാനും നിമിഷങ്ങൾക്കകം കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലേക്കു തീപടരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറഞ്ഞു.
Source link


