NEWS

‘പിണറായി വിജയനെ ആലിംഗനം ചെയ്യാനാവില്ല; അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടമുണ്ട്’


ന്യൂഡൽഹി∙ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാൻ തനിക്കാവില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂൺ എട്ടിന് നടന്ന ഇന്ത്യാ സഖ്യത്തിന്റ യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. നിലവിലെ കേന്ദ്രസർക്കാർ അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു.പിണറായി വിജയനെ ആലിംഗനം ചെയ്യാൻ ആവശ്യപ്പെട്ടാൽ താൻ തയാറല്ല. അദ്ദേഹവുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യം മനസ്സിലാക്കി വേണം ഇന്ത്യാ സഖ്യം മുന്നോട്ടുപോകാൻ. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ നിലപാടും നിലനിൽപ്പുമുണ്ട്. എന്നാൽ ഇന്ത്യ എന്ന ആശയം പ്രതിരോധത്തിൽ ആകുമ്പോൾ പ്രതിപക്ഷം ഒറ്റക്കെട്ടാകും. അത്തരം സാഹചര്യത്തിൽ ഡിഎംകെയോടും കൈകോർക്കാനാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


Source link

Back to top button