LATEST NEWS
തളിപ്പറമ്പിൽ ദേശീയപാതയുടെ നിർമാണം നിലച്ചു; മണ്ണും ചെളിയും വീടുകളിലേക്ക്

കണ്ണൂർ ∙ തളിപ്പറമ്പ് കുപ്പത്ത് നിർമാണം നടക്കുന്ന ദേശീയപാതയിൽ നിന്ന് മണ്ണും ചെളിയും വീടുകളിലേക്ക് ഒഴുകിയെത്തി. കഴിഞ്ഞവർഷം ചെളി കയറിയ വീടുകളിലാണ് മഴ പെയ്തതോടെ വീണ്ടും ചെളി ഒഴുകിയെത്തിയത്. ചെളി ഒഴുകിയെത്തുന്നതിനു പരിഹാരം കാണാത്തതിനാൽ ദേശീയ പാത നിർമാണം നാട്ടുകാർ തടഞ്ഞിരുന്നു. ഇതിനിടെ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങുകയും ചെയ്തതോടെ ഏതാനും മാസങ്ങളായി ഇവിടെ നിർമാണം നടക്കുന്നില്ല. കഴിഞ്ഞ വർഷം ഇതേ സമയത്ത് സിഎച്ച് നഗറിലെ വീടുകൾ മുഴുവൻ ചെളിയിലായിരുന്നു. വീടുകൾക്കുള്ളിൽ നാല് അടിയോളം ചെളിയടിഞ്ഞു. തുടർന്ന് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. ജില്ലാ കലക്ടറും ദേശീയ പാതാ അധികൃതരും സ്ഥലം സന്ദർശിക്കുകയും നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. പിന്നീട് ചെളിവെള്ളം തിരിച്ചുവിടുന്നതിന് താത്കാലിക ചാൽ കീറി. മണൽച്ചാക്കുകൾ നിറച്ച് തടയണ നിർമിക്കുകയും ചെയ്തു. ഈ ചാൽ ചെളി നിറഞ്ഞ് മൂടിയതോടെയാണ് ഈ വർഷം വീണ്ടും ചെളി വീടുകളിലേക്ക് ഒഴുകിയെത്തിയത്.
Source link


