NEWS
51 രൂപയുടെ പ്ലാനുമായി ബിഎസ്എൻഎൽ;വീട്ടിലിരുന്ന് സിം ബുക്ക് ചെയ്യാം

പുതിയ കണക്‌ഷൻ എടുക്കുന്നവർക്കായി ബിഎസ്എൻഎൽ 51 രൂപയുടെ പ്രൊമോഷനൽ ഫസ്റ്റ് റീചാർജ് കൂപ്പൺ പ്ലാൻ അവതരിപ്പിച്ചു. പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകൾ, ദിവസവും 2ജിബി ഡേറ്റ, ദിവസേന 100 എസ്എംഎസ് എന്നിവ ലഭിക്കും. ബിഎസ്എൻഎലിലേക്ക് മാറുന്ന പുതിയ ഉപഭോക്താക്കൾക്ക് സിം കാർഡ് സൗജന്യമായിരിക്കും. 28 ദിവസമാണ് വാലിഡിറ്റി. ഈ മാസം 30 വരെ പ്ലാൻ ലഭ്യമാണ്.51 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾഎസ്എംഎസ്: ദിവസേന 100 എസ്എംഎസുകൾ സൗജന്യമായി അയക്കാം.
Source link


