AUTO
പുതു ലുക്കിൽ സ്കോർപിയോ; പുതിയ വകഭേദങ്ങളുമായി കിയ സെൽറ്റോസും വിപണിയിലേക്ക്

മലിനീകരണ നിയന്ത്രണ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഇന്ത്യന്‍ വാഹന വിപണിയില്‍ ഡീസല്‍ വാഹനങ്ങളുടെ മോശം കാലം തുടങ്ങി. പല പ്രമുഖ വാഹന നിര്‍മാതാക്കളും അവരുടെ ഡീസല്‍ വാഹനങ്ങളെ വിപണിയില്‍ നിന്നും പിന്‍വലിക്കുകയും മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഡീസല്‍ വാഹനങ്ങളുടെ വില കുത്തനെ കൂടുകയും ചെയ്തു. അങ്ങനെയൊക്കെയാണെങ്കിലും ഇന്നും മികച്ച ഇന്ധനക്ഷമതയും ഉയര്‍ന്ന കരുത്തും ആഗ്രഹിക്കുന്ന വാഹന പ്രേമികളുടെ ആദ്യ നോട്ടം ഡീസല്‍ വാഹനങ്ങളിലേക്കു തന്നെയാണ് പോവുന്നത്. വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ വിപണിയില്‍ തലയുയര്‍ത്തി നില്ക്കുന്ന ഡീസല്‍ എസ്യുവികളെ അറിയാം. പുതു ലുക്കില്‍ സ്കോര്‍പിയോ എന്‍ഇന്ത്യന്‍ എസ്യുവി വിപണിയിലെ രാജാക്കന്മാരായ മഹീന്ദ്ര അവരുടെ ജനപ്രിയ മോഡലായ സ്കോര്‍പിയോ എന്‍ മുഖം മിനുക്കി വിപണിയിലെത്തിക്കുന്നു. കാഴ്ച്ചയിലും ഫീച്ചറുകളിലും മാറ്റങ്ങളോടെയാവും സ്കോര്‍പിയോ എന്നിന്റെ ഫേസ്ലിഫ്റ്റഡ് മോഡല്‍ വിപണിയിലെത്തുക. നവീകരിച്ച മുന്‍ ഗ്രില്‍, പുതിയ ബംപറുകള്‍, കൂടുതല്‍ ആകര്‍ഷകമായ ഹെഡ്ലാംപുകള് എന്നിവയോടെയാവും സ്കോര്‍പിയോ എന്നിന്റെ വരവ്. ഥാര്‍ റോക്സില്‍ നിന്നും കടമെടുത്ത വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാവും ഉള്ളിലെ പുതുമ. കൂടുതല്‍ വകഭേദങ്ങളിലേക്ക് അഡാസ് സുരക്ഷാ ഫീച്ചറുകളും ലഭ്യമാക്കും. നിലവിലെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ തുടരും. മാനുവല്‍, ഓട്ടമാറ്റിക് ട്രാന്സ്മിഷനുകളും തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ 4×4 ഓപ്ഷനും ലഭിക്കും. മാറ്റങ്ങളോടെ സ്കോര്‍പിയോ ക്ലാസിക്മഹീന്ദ്രയുടെ എക്കാലത്തേയും ഹിറ്റ് മോഡലായ സ്കോര്‍പിയോ ക്ലാസിക്കും മാറ്റങ്ങളോടെ വിപണിയിലെത്തും. വാഹനത്തിന്റെ പുറംമോടിയില്‍ ചെറിയ മിനുക്കുപണികള്‍ മാത്രമാണ് മഹീന്ദ്ര നടത്തിയിട്ടുള്ളത്. നിലവിലെ 2.2 ലീറ്റര്‍ എംഹോക്ക് ടര്‍ബോ ഡീസല്‍ എന്ജിന് തുടരും. 130ബിഎച്ച്പി കരുത്തും 300എന്‍എം വരെ ടോര്‍ക്കും പുറത്തെടുക്കുന്ന കരുത്തുറ്റ എന്‍ജിനാണിത്. പുതിയ അപ്ഡേഷന് കൂടി എത്തുന്നതോടെ സ്കോര്‍പിയോ ആരാധകരുടെ ആവേശവും ആകാശം മുട്ടും. കിയ സെല്‍റ്റോസ്
Source link


