NEWS

ഒമാൻ തീരത്ത് കപ്പലിന് നേരെ യുഎസ് മിസൈലാക്രമണം: രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


മസ്കത്ത്/ദുബായ്∙ മധ്യപൂർവദേശത്തെ കടുത്ത സംഘർഷങ്ങൾക്കിടെ ഒമാൻ തീരത്ത് യുഎസ് മിസൈലാക്രമണത്തിൽ എണ്ണക്കപ്പലിന് തീപിടിച്ചു, രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. ഒമാനിലെ സോഹാർ തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ പലാവു പതാക ഘടിപ്പിച്ച ‘സെറ്റെബെല്ലോ’ എന്ന ടാങ്കർ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിന്റെ എൻജിൻ റൂമിനാണ് തീപിടിച്ചതെന്നും ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റതായും ബ്രിട്ടിഷ് മാരിടൈം ഏജൻസിയായ യുകെഎംടിഒ സ്ഥിരീകരിച്ചു.യുഎഇ ആസ്ഥാനമായുള്ള ഐഒഎസ് മറൈൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലെ 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരാണ്. കാണാതായ രണ്ട് പേരും ഇന്ത്യക്കാരാണെന്ന് ഓൾ ഇന്ത്യ സീഫെറേഴ്‌സ് യൂണിയൻ വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഇന്ത്യൻ അധികൃതർ ശ്രമിച്ചുവരികയാണ്. കപ്പലിലെ ബാക്കി ജീവനക്കാരെ ഒമാൻ നാവികസേന അടിയന്തരമായി ഒഴിപ്പിച്ചു.


Source link

Back to top button