LIFESTYLE

സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങാറുണ്ടോ, പരിധി ലംഘിച്ചാൽ 100 ശതമാനം പിഴ

അത്യാവശ്യ ഘട്ടങ്ങളിൽ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പണം കടം വാങ്ങാത്തവർ ഉണ്ടാകില്ല . എന്നാൽ ഇങ്ങനെ കടം വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴ നൽകേണ്ടി വരുമെന്ന് അറിയാമോ?. നിശ്ചിത പരിധിയിൽ കൂടുതൽ തുക കറൻസിയായി സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വാങ്ങിയാലാണ് പിഴ നൽകേണ്ടത്. ആദായ നികുതി നിയമ പ്രകാരം 20000 രൂപയ്ക്ക് മുകളിൽ കറൻസിയുടെ രൂപത്തിൽ പണം കടം വാങ്ങുന്നവർക്കാണ് പിടിവീഴുക. വായ്പയുടെയോ തിരച്ചടവിന്റെയോ തുകയ്ക്ക് തുല്യമായ പിഴ ഇത്തരത്തിൽ ഈടാക്കാനാവും. ഉദാഹരണത്തിന് ഒരു വ്യക്തി ഒരു ലക്ഷം രൂപ കറൻസിയുടെ രൂപത്തിൽ ഒരാളിൽ നിന്ന് കടം വാങ്ങിയാൽ ഒരു ലക്ഷം വരെ പിഴയൊടുക്കേണ്ടി വരും.

അതിനാൽ 20000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾ ബാങ്ക് വഴി നടത്തുക. ഇതിനായി ഓൺലൈൻ ട്രാൻസ്ഫർ, ചെക്ക്, ഡിമാൻഡ് ഡ്രാഫ്ട്, അല്ലെങ്കിൽ മറ്റ് നിർദ്ദിഷ്ട ഡിജിറ്റൽ മോഡുകൾ ഉപയോഗിക്കാം. ഇത്തരം ഇടപാടുകളിൽ നിർദ്ദിഷ്ട പരിധി കഴിഞ്ഞാൽ കടം വാങ്ങുന്നയാളെയും കടം കൊടുക്കുന്നയാളെയും നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.വായ്പയുടെ ഉറവിടവും ഇടപാടിന്റെ നിയമസാധുതയും സംബന്ധിച്ച് പണം കടംകൊടുക്കുന്നയാളെയാണ് ചോദ്യം ചെയ്യുക. പിഴയൊടുക്കേണ്ട ബാദ്ധ്യത പണം നൽകിയ ആൾക്കാണ് ഉണ്ടാവുക.

മിക്ക നികുതിദായകരുടെയും തെറ്റായ അനുമാനങ്ങളിലൊന്ന് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടം വാങ്ങിയ പണം ഈ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നതാണ്. എന്നാൽ വായ്പ നൽകുന്നയാൾ കുടുംബാംഗമോ സുഹൃത്തോ ബിസിനസ് അസോസിയേറ്റോ മറ്റേതെങ്കിലും വ്യക്തിയോ ആയരുന്നാൽ സെക്ഷൻ 269SS ഉം പൊതുവെ നിയന്ത്രണങ്ങളും ബാധകമാകും. ഇതു കൂടാതെ വസ്തുവോ ആഭരണങ്ങളോ മറ്റോ വിറ്റതിന്റെ പ്രതിഫലമായി രണ്ട് ലക്ഷം രൂപയ്ക്ക് മുകലിൽ കറൻസിയായി വാങ്ങുന്നത് കുറ്റകരമാണ്. ഇതിന് 271DA സെക്ഷൻ പ്രകാരം പിഴ ചുമത്താം. ഇടപാടുകൾ ആദായനികുതി കണ്ടെത്തിയാലാണ് പിഴ ഊടാക്കുക.

നിയന്ത്രണം ബാധകമാകുന്നത്:


ഒരു നിക്ഷേപകനിൽ നിന്ന് ലഭിക്കുന്ന വായ്പയുടെയോ നിക്ഷേപത്തിന്റെയോ നിർദ്ദിഷ്ട തുക ഒരു ഇടപാടിൽ ₹20,000 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ
പുതിയ തുക സ്വീകരിക്കുന്ന തീയതിയിൽ, അതേ നിക്ഷേപകനിൽ നിന്ന് മുമ്പത്തെ അത്തരം തുകകളുടെ കുടിശ്ശിക തുക ₹20,000 അല്ലെങ്കിൽ അതിൽ കൂടുതലായാൽ.
ഒരേ നിക്ഷേപകനിൽ നിന്ന് പുതിയതും മുമ്പത്തെതുമായ കുടിശിക ₹20,000 അല്ലെങ്കിൽ അതിൽ കൂടുതലായാൽ.


Source link

Back to top button