NEWS
മുംബൈ–കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; പരിശോധന

കണ്ണൂർ ∙ വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽ നിന്നു കണ്ണൂരിലെത്തിയ ഇൻഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. ബോംബ് വച്ചിട്ടുണ്ടെന്ന് എഴുതിയ കടലാസ് വിമാനത്തിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ വിമാനം ഇറക്കിയശേഷമാണ് കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാരെ ഇറക്കിയ ശേഷം വിമാനം പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
Source link


