LATEST NEWS
എസി ചെയർ കാറിൽ എസിയില്ല; 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊച്ചി ∙ കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് എസി ചെയർ കാറിൽ യാത്ര ചെയ്ത യാത്രികന് എസി ലഭിക്കാതിരുന്നതിൽ നഷ്ടപരിഹാരമായി 5000 രൂപയും ടിക്കറ്റ് തുകയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവ്. തമ്മനം തോട്ടുപുറത്ത് ടി.എൻ.പ്രതാപന്റെ(71) പരാതിയിലാണ് നടപടി. 2023 മേയ് 19നാണ് പ്രതാപനും സുഹൃത്ത് ശശിധരനും കണ്ണൂരിൽ നിന്ന് എറണാകുളം സൗത്തിലേക്കു യാത്ര ചെയ്തത്.
Source link


