test del 5 copy of del 3
പണംവാരി മത്സ്യം, കേരളത്തിൽ മത്തി കൂടി; രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത് അയല

കൊച്ചി∙ കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്നു പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം. മുൻ വർഷത്തെക്കാൾ 3% വർധനയുണ്ട്. കേരളത്തിൽ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടൺ ആണ്– മുൻ വർഷത്തെക്കാൾ 2% കൂടുതൽ. കേരളത്തിൽ ഏറ്റവും കൂടുതൽ കിട്ടിയ മത്തി, ലഭ്യതയിൽ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ് (2.70 ലക്ഷം ടൺ). കണവ–കൂന്തൽ വർഗങ്ങൾ, മത്തി, കിളിമീൻ, പാമ്പാട എന്നിവയാണു പിന്നാലെ. കേരളത്തിൽ മത്തി കൂടി കേരളത്തിൽ ഏറ്റവുമധികം പിടിച്ച ഇനം മത്തിയാണ്– 1.68 ലക്ഷം ടൺ. മത്തി ലഭ്യത 13% വർധിച്ചു. സംസ്ഥാനത്ത് 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണു തൊട്ടു പിന്നിൽ. തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവ കുറഞ്ഞു. സമുദ്ര ഉഷ്ണതരംഗം മത്സ്യലഭ്യതയിൽ പ്രതിഫലിച്ചിട്ടില്ല കൊച്ചി∙ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തും ഒമാൻ വരെയും സമുദ്രോപരിതല താപനില ഉയർന്ന് സമുദ്ര ഉഷ്ണതരംഗം വ്യാപിക്കുന്നതായി മുന്നറിയിപ്പ് ഉണ്ടെങ്കിലും മത്സ്യലഭ്യതയിൽ അതിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയിട്ടില്ല. ഈ വർഷം ജനുവരി– മാർച്ചിലെ സിഎംഎഫ്ആർഐയുടെ കണക്ക് അനുസരിച്ച് മത്സ്യലഭ്യത മുൻവർഷത്തെ അതേ തോതിലാണ്. ഏപ്രിലിലെ കണക്ക് കൂടി വിലയിരുത്തിയാലേ യഥാർഥ ചിത്രം വ്യക്തമാകൂ.
Source link


