NEWS
വേണമെങ്കിൽ എടുത്താൽ മതി… ഇത് മസ്കിന്റെ ‘സ്വന്തം’ സ്റ്റൈൽ; വാൾസ്ട്രീറ്റ് ഞെട്ടും! സ്പെയ്സ് എക്സ് ഐപിഒ ഈ ആഴ്ച

അടിമുടി മസ്ക് സ്റ്റൈൽ! ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ് കമ്പനിയുടെ ഐപിഒ ഈ ആഴ്ച. തന്റെ തനതായ ബിസിനസ് സ്റ്റൈൽ ഐപിഒയിലും കൊണ്ടുവരികയാണ് മസ്ക്. 75 ബില്യൻ ഡോളറിന്റെ ഈ റെക്കോർഡ് ഐപിഒ മസ്ക് സ്റ്റൈൽ കൊണ്ട് വാൾസ്ട്രീറ്റിനെയാകെ ഞെട്ടിക്കും.വേണമെങ്കിൽ എടുത്താൽ മതി…30% വരെ ഓഹരികൾ റീട്ടെയ്ൽ നിക്ഷേപകർക്കായി മാറ്റിവയ്ക്കാനുള്ള ആലോചനയിലാണ് മസ്ക്. നാസ്ഡക് സൂചികയുടെ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ കാരണം ഉടൻതന്നെ സ്പെയ്സ്എക്സിന് നാസ്ഡക്100 സൂചികയിൽ ഇടംപിടിക്കാനാകും. എന്നാൽ കമ്പനികൾ ലാഭത്തിലായിരിക്കണമെന്ന നിയമം മാറ്റാൻ എസ്ആൻഡ്പി 500 തയാറാകാത്തതിനാൽ തൽക്കാലം ഈ സൂചികയിലുണ്ടാവില്ല. നിലവിൽ കമ്പനി ലാഭത്തിലല്ല.
Source link


