NEWS
സെല്ലിൽ ഒരുമിച്ച്, ഇടയ്ക്കിടെ പുറത്തിറങ്ങാം, നിത്യേന സന്ദർശകർ; ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്ക് ജയിലിൽ ‘പരമസുഖം’

തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 26 പ്രതികൾക്ക് പൂജപ്പുര ജില്ലാ ജയിലിൽ ഉദ്യോഗസ്ഥർ വഴിവിട്ട് സൗകര്യങ്ങളൊരുക്കുന്നുവെന്ന് ആക്ഷേപം. ആഴ്ചയിൽ 2 തവണ മാത്രം അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ള സന്ദർശകരെ അനുവദിക്കാമെന്നാണു ചട്ടമെങ്കിലും ഇതു ലംഘിച്ച് ദിവസേന പ്രതികളെ തേടി സന്ദർശകരെത്തുന്നുവെന്നും ചട്ടലംഘനം കണ്ടുപിടിക്കാതിരിക്കാൻ സന്ദർശക റജിസ്റ്ററിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുയർന്നു.എല്ലാ പ്രതികളെയും ജയിലിൽ വിശാലമായ സെല്ലിൽ ഒന്നിച്ചാണു പാർപ്പിച്ചിട്ടുള്ളത്. വധശ്രമം ഉൾപ്പെടെ ചുമത്തിയ കേസിലെ പ്രതികളെ ഒന്നിച്ചു കഴിയാൻ അനുവദിച്ചത് വഴിവിട്ട നീക്കമാണെന്നും ആക്ഷേപമുണ്ട്. ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനയിലെ ഇടതുപക്ഷ സഹയാത്രികനായ ഉദ്യോഗസ്ഥനാണ് ഇതിന് അവസരമൊരുക്കിയത്.
Source link


