NEWS

മോദിയുടെ വ്യാഴവട്ടം: ഇന്ത്യയ്ക്ക് ജിഡിപി, യുപിഐ കുതിപ്പ്; അടിപതറി രൂപ, എവിടെ എത്തി ‘മേയ്ക്ക് ഇൻ ഇന്ത്യ’?


ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയെന്ന നേട്ടം ജവാഹർലാൽ നെഹ്റുവിനെ പിന്തള്ളി  സ്വന്തം പേരിലാക്കി നരേന്ദ്ര മോദി. ഇന്നാണ് മോദി ആ റെക്കോർഡ് തിരുത്തിയത്. മോദിയുടെ കഴിഞ്ഞ 12 വർഷക്കാലത്തെ ഭരണം വിലയിരുത്തിയാൽ ഒട്ടേറെ നേട്ടങ്ങൾ ഇന്ത്യയ്ക്കുണ്ടായിട്ടുണ്ട്. അതിലേറ്റവും ശ്രദ്ധേയം യുപിഐയുടെ വ്യാപനം തന്നെ. ലോകമാകെ ശ്രദ്ധിക്കുന്ന തലത്തിലേക്ക് അതിവേഗം യുപിഐ മുന്നേറി. കഴിഞ്ഞ 12 വർഷം എങ്ങനെയായിരുന്നു നമ്മുടെ ഇന്ത്യ? നോക്കാം:ജിഡിപി വളർച്ച2016 നവംബർ എട്ടിനാണ് ഏവരെയും ഞെട്ടിച്ച് മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത്. പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകൾ ഒറ്റരാത്രികൊണ്ട് വെറും കടലാസായി മാറി. കള്ളപ്പണം തടയൽ, ഭീകരവാദ ഫണ്ടിങ്ങിന് തടയിടൽ, വ്യാജ നോട്ടുകളെ ചെറുക്കൽ തുടങ്ങിയ ലക്ഷ്യങ്ങളാണ് നോട്ടുനിരോധനത്തിനുണ്ടായിരുന്നത്. ഈ ലക്ഷ്യങ്ങൾ കാണാൻ കേന്ദ്രത്തിനായോ എന്നത് സംബന്ധിച്ച വാദപ്രതിവാദങ്ങൾ ഇന്നും തുടരുന്നു.


Source link

Back to top button