BUSINESS

ചെസ് ഓൺലൈനിൽ പഠിപ്പിക്കും; കോടികൾ നേടി മലയാളിക്കമ്പനി, കുട്ടികളുടെ ഫോൺ ഉപയോഗത്തിന് ഒരു ‘സ്കിൽ’ ചെക്ക്!


ഏഴാമത്തെ വയസ്സുമുതൽ ഒരുമിച്ച് ചെസ് കളിക്കുന്ന കൂട്ടുകാർ. അവരിന്ന് കോടികളുടെ സ്റ്റാർട്ടപ്പ് കമ്പനി ഉടമകളാണ്. ചെറുപ്പത്തിൽ കളിച്ചു നടന്ന ചെസ് തന്നെയാണ് അവരെ കോടികളുടെ സ്റ്റാർട്ടപ്പ് ഉടമകളാക്കിയതെന്നാണ് പ്രത്യേകത. ഇവരുടെ കളിമികവ് കണ്ട ചില നിക്ഷേപകരും കൂടെക്കൂടി. ‘മനോരമ ഓൺലൈൻ എലവേറ്റിൽ‍’ ബിസിനസ് പിച്ച് നടത്തി അവർ നേടിയത് 50 ലക്ഷം രൂപ. പറഞ്ഞു വരുന്നത് ‘എയ്റ്റ് ടൈംസ് എയ്റ്റ്’ എന്ന മലയാളി സ്റ്റാർട്ടപ്പിനെക്കുറിച്ചാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ ടൂർണമെന്റുകളിൽ മത്സരിച്ച സുഹൃത്തുക്കൾ പ്ലസ് ടു കഴിഞ്ഞപ്പോൾ കോളജ് പഠനത്തിനായി പലവഴിക്ക് പിരിഞ്ഞെങ്കിലും വർഷത്തിൽ ഒരിക്കൽ ഒത്തുകൂടുന്നത് അവർക്കിടയിൽ പതിവായിരുന്നു. അങ്ങനെ ഒരു കൂട്ടായ്മയ്ക്കിടെയാണ് കൂട്ടത്തിലൊരാൾ തന്റെ കുടുംബത്തിലെ ഒരു കുട്ടിയുടെ മൊബൈൽ അഡിക്ഷനെപറ്റി പറഞ്ഞത്. എങ്ങനെ ആ അഡിക്ഷൻ ഒഴിവാക്കും? ചെസ് തന്നെ ഉപാധിയാക്കിയാലോ എന്ന ചിന്ത വന്നത് അപ്പോഴാണ്. ഓൺലൈനിൽ ചെസ് പഠിപ്പിക്കാം. ഇതിലൊരു സാധ്യത കണ്ട സംഘം 2020ൽ ഓൺലൈനായി ചെസ് പരിശീലിപ്പിക്കാൻ തുടങ്ങി.പ്ലാൻ ക്ലിക്കായതോടെ 2022ൽ ‘എയ്റ്റ് ടൈംസ് എയ്റ്റ്’ എന്ന പേരിൽ കമ്പനി തുടങ്ങി. പിന്നെ കണ്ടത് വൻ കുതിച്ചുചാട്ടം. കോടികൾ വരുമാനവും ലക്ഷങ്ങളുടെ നിക്ഷേപവുമുള്ള മലയാളി സ്റ്റാർട്ടപ്പായി ‘എയ്റ്റ് ടൈംസ് എയ്റ്റ്’ വളർന്നു. കൂട്ടുകാരായ എം.അഭിജിത്ത്, എം.അരിജിത്ത്, അതുൽ കൃഷ്ണ, ആദേശ് ജോഷി എന്നിവരാണ് ഉദ്യമത്തിനു പിന്നിൽ. തുടക്കത്തിൽ കൂടെയുണ്ടായിരുന്ന എം.മനു, ചന്ദർ രാജു എന്നിവർ പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി പോയതോടെ ഇപ്പോൾ നാൽവർ സംഘമാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. കുട്ടികളുടെ സ്ക്രീൻ സമയത്തെ സ്കിൽ സമയമാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യം. ഗ്രാൻഡ്മാസ്റ്റർ എസ്.എൽ.നാരായണ‍ൻ രൂപപ്പെടുത്തിയ സിലബസ് അനുസരിച്ചാണ് ‘എയ്റ്റ് ടൈംസ് എയ്റ്റിന്റെ’ ചെസ് പരിശീലനം. ലോക ചെസ് ഫെഡറേഷന്റെ അംഗീകാരമുള്ള 52 ചെസ് പരിശീലകരാണ് 5-15 വയസുവരെയുള്ള കുട്ടികൾക്ക് ഓൺലൈൻ – ഓഫ്‍ലൈൻ പരിശീലനം നൽകുന്നത്. ഗ്രൂപ്പായും ഒറ്റയ്ക്കും ക്ലാസുകൾ ലഭിക്കും. 7000 രൂപ മുതൽ 70,000 രൂപ വരെയുള്ള വിവിധ പാക്കേജുകൾ ലഭ്യമാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ക്ലാസുകൾ. 15 വയസിനു മുകളിൽ പ്രായമുള്ളവർക്കും പരിശീലനത്തിന് ചേരാം. കാനഡയിൽ നിന്നുള്ള 69 വയസുകാരി വരെ നിലവിൽ ‘എയ്റ്റ് ടൈംസ് എയ്റ്റി’ലൂടെ ചെസ് പരിശീലനം നേടുന്നുണ്ടെന്ന് കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ എം.അഭിജിത്ത് മനോരമ ഓൺലൈനോട് പറഞ്ഞു. ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള 120ലേറെ കുട്ടികൾ ‘എയ്റ്റ് ടൈംസ് എയ്റ്റി’ന്റെ വിദ്യാർഥികളാണ്. കൊച്ചിയിലെ ഓഫ്‍ലൈൻ ക്യാംപസിലും നിരവധി പേർ പഠിക്കുന്നു. അടുത്ത ഘട്ടത്തിൽ പശ്ചിമേഷ്യ – യുഎസ് വിപണികളിലേക്ക് കൂടി കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കും.എങ്ങനെ ചേരും?


Source link

Back to top button